ഭിന്നശേഷിക്കാര്‍ക്ക് വിദ്യാഭ്യാസത്തിന് അഞ്ച് ശതമാനവും ജോലിക്ക് നാല് ശതമാനവും സംവരണം: മുഖ്യമന്ത്രി പിണറായി വിജയന്‍

തിരുവനന്തപുരം: ഭിന്നശേഷിക്കാര്‍ക്ക് വിദ്യാഭ്യാസത്തിന് അഞ്ച് ശതമാനവും ജോലിക്ക് നാല് ശതമാനവും സംവരണം ഏര്‍പ്പെടുത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.

ഭിന്നശേഷികാര്‍ക്കായി 250 കോടി രൂപയുടെ പദ്ധതി നടപ്പാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. മാജിക് അവതരിപ്പിക്കുന്ന ഭിന്നശേഷികാര്‍ക്കായി മാജിക് പ്ലാനറ്റില്‍ തയ്യാറാക്കിയ സ്ഥിരം വേദി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരിന്നു മുഖ്യമന്ത്രി.

ഭിന്നശേഷിക്കാരുടെ ഉന്നമനത്തിനായി സാമൂഹ്യനീതി വകുപ്പ് തയാറാക്കിയ അനുയാത്ര പദ്ധതിയുടെ ബ്രാന്‍ഡ് അംബാസിഡര്‍മാരില്‍ ആറു പേര്‍ക്കാണ് മാജിക് പ്ലാനറ്റില്‍ മാജിക് അവതരിപ്പിക്കാന്‍ സ്ഥിരം വേദി ലഭിച്ചിരിക്കുന്നത്. ലോകത്ത് ആദ്യമായി ഭിന്നശേഷികാര്‍ക്ക് കലാവതരണത്തിലൂടെ തൊഴില്‍ നല്‍കുന്ന പദ്ധതിക്ക് മുഖ്യമന്ത്രി പിണറായി വിജയനാണ് തുടക്കം കുറിച്ചത്.

75 ശതമാനം ശാരീരിക വൈകല്യമുള്ള മലപ്പുറം സ്വദേശി ഷിഹാബുദ്ദിനാണ് എ0 പവര്‍ സെന്ററിന്റെ സൂത്രധാരന്‍. മന്ത്രിമാരായ കടകംപള്ളി സുരേന്ദ്രന്‍, കെകെ ശൈലജ, ഗോപിനാഥ് മുതുകാട് എന്നിവര്‍ പരിപാടിയില്‍ പങ്കെടുത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News