കണ്ണൂരില്‍ സിപിഐഎം പ്രകടനത്തിന് നേരെ വീണ്ടും ആര്‍എസ്എസ് ആക്രമണം

കണ്ണൂര്‍: സിപിഐഎം പൊയിലൂര്‍ ലോക്കല്‍ സമ്മേളനത്തിന്റെ സമാപനത്തോടനുബന്ധിച്ച് ഇന്ന് വൈകുന്നേരം പൊയിലൂരില്‍ നടന്ന പ്രകടനത്തിന് നേരെ ആര്‍എസ്എസ് ആക്രമണം. ആക്രമണത്തില്‍ നിരവധി സിപിഐഎം പ്രവര്‍ത്തകര്‍ക്കും പൊലീസുകാര്‍ക്കും പരുക്കേറ്റു.

പരുക്കേറ്റ സജിത്ത്, ബാലന്‍, പ്രജിത്ത്, ഷിംജിത്ത്, ദില്‍ജിത്ത് എന്നിവരെ തലശ്ശേരി സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

പ്രകടനം കടന്ന് പോകുന്ന വഴിയില്‍ നേരത്തെ സംഘടിച്ച് നിന്ന ആര്‍എസ്എസ് പ്രവര്‍ത്തകര്‍ പ്രകടനത്തിന്റെ മുന്‍ഭാഗം കടന്ന് പോയ ശേഷം പ്രവര്‍ത്തകരെ ആക്രമിക്കുകയും പാര്‍ട്ടി പതാകകളും തോരണങ്ങളും തീയിട്ട് നശിപ്പിക്കുകയും ചെയ്യുകയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News