ഇന്ത്യക്ക് തകര്‍പ്പന്‍ വിജയം

ചിദംബരം: ന്യൂസിലന്‍ഡിനെതിരായ ആദ്യ ട്വന്റി-20 മത്സരത്തില്‍ ഇന്ത്യക്ക് തകര്‍പ്പന്‍ വിജയം. 53 റണ്‍സിനാണ് ഇന്ത്യ ന്യൂസിലന്‍ഡിനെ പരാജയപ്പെടുത്തിയത്.

ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ഉയര്‍ത്തിയ 203 റണ്‍സ് പിന്തുടര്‍ന്ന കീവിസിന് 20 ഓവറില്‍ എട്ട് വിക്കറ്റിന് 150 റണ്‍സ് എടുക്കാനേ സാധിച്ചൊള്ളു.

ഓപ്പണര്‍മാരായ രോഹിത്ത് ശര്‍മയുടേയും ശിഖര്‍ ധവാന്റെയും തകര്‍പ്പന്‍ ബാറ്റിങ്ങാണ് ഇന്ത്യക്ക് കൂറ്റന്‍ സ്കോര്‍ സമ്മാനിച്ചത്. 55 പന്തു നേരിട്ട രോഹിത് ശര്‍മ ആറു ബൌറിയും നാലു സിക്സും സഹിതം 80 റണ്‍െസടുത്തു മടങ്ങി. ധവാന്‍ 52 പന്തില്‍ 10 ബൌണ്ടറിയും രണ്ടു സിക്സും സഹിതം 80 റണ്‍സെടുത്തു പുറത്തായി.

ഓപ്പണിങ് വിക്കറ്റിലെ ഏറ്റവും ഉയര്‍ന്ന കൂട്ടുകെട്ടുമായി റെക്കോര്‍ഡിട്ട രോഹിത് ധവാന്‍ സഖ്യത്തിന്റെ  മികവില്‍ ഇന്ത്യ  20 ഓവറില്‍ മൂന്നു വിക്കറ്റ് നഷ്ടത്തില്‍  202 റണ്‍സാണെടുത്തത്. ഇരുവരും ചേര്‍ന്ന് ഒന്നാം വിക്കറ്റില്‍ 158 റണ്‍സിന്റെ റെക്കോര്‍ഡ് കൂട്ടുകെട്ടും സ്ഥാപിച്ചു.

ഇരുവരും പുറത്തായ ശേഷം ക്രീസിലെത്തിയ ക്യാപ്്റ്റന്‍ വിരാട് കോലിയും( 11 പന്തില്‍ മൂന്ന് സിക്സര്‍ ഉള്‍പ്പെടെ 26 റണ്‍സ്) ധോണിയും( രണ്ട് പന്തില്‍ ഒരു സിക്സര്‍ ഉള്‍പ്പെടെ ഏഴ് റണ്‍സ്) ചേര്‍ന്നാണ് സ്കോര്‍ 200 കടത്തിയത്.  ന്യൂസീലന്‍ഡിനെതിരെ ഇന്ത്യ നേടുന്ന ഏറ്റവും ഉയര്‍ന്ന ട്വന്റി20 സ്കോര്‍ കൂടിയാണ് ഇത്.

ഈ മത്സരത്തോടെ ഇന്ത്യയുടെ വെറ്ററന്‍ ഫാസ്റ്റ് ബൌളര്‍ ആശിഷ് നെഹ്റ അന്താരാഷ്ട്ര മത്സരങ്ങളില്‍ നിന്ന് വിരമിച്ചു. അവസാന മത്സരത്തില്‍ വിജയത്തോടെ താരത്തിന് യാത്രയയപ്പ് നല്‍കാനും ഇന്നത്തെ വിജയം ടീം ഇന്ത്യയെ സഹായിച്ചു.

ഇന്ത്യക്ക് വേണ്ടി അക്ഷര്‍ പട്ടേലും ചൌഹാലും രണ്ട് വിക്കറ്റ് വീതവും ഹാര്‍ദിക്ക് പണ്ഡ്യയും, ഭുവനേശ്വര്‍ കുമാറും, ബുംറയും ഓരോ വിക്കറ്റ് വീതവും നേടി.  ന്യൂസീലന്‍ഡിനായി ഇഷ് സോധി നാല് ഓവറില്‍ 25 റണ്‍സ് വഴങ്ങി രണ്ടു വിക്കറ്റ് വീഴ്ത്തി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News