തിരുവനന്തപുരത്ത് പീഡനക്കേസിലെ പ്രതിയെ കൊലപ്പെടുത്തിയ സംഘം പിടിയില്‍; സംഘത്തില്‍ പീഡനത്തിന് ഇരയായ പെണ്‍കുട്ടിയുടെ പിതാവും

തിരുവനന്തപുരം: പീഡനക്കേസിലെ പ്രതിയെ കൊലപ്പെടുത്തിയ സംഘം തിരുവനന്തപുരത്ത് പിടിയില്‍. പീഡനത്തിന് ഇരയായ പെണ്‍കുട്ടിയുടെ പിതാവ് ഉള്‍പ്പെടെയുള്ള സംഘമാണ് പിടിയിലായത്. ഇവരുടെ പേരുവിവരങ്ങള്‍ പൊലീസ് പുറത്ത് വിട്ടിട്ടില്ല.

തിരുവനന്തപുരം സ്വദേശി രഞ്ജു കൃഷ്ണ എന്നയാളെ കൊന്ന് കൊക്കയില്‍ തള്ളിയ കേസിലാണ് അറസ്റ്റ്.

കഴിഞ്ഞ ഏപ്രില്‍ മാസത്തിലായിരുന്നു സംഭവം. രഞ്ജുവിനെ കൊലപ്പെടുത്തിയ ശേഷം സംഘം മൃതദേഹം കാറിന്റെ ഡിക്കിയിലാക്കി കുര്‍ഗിലെ കൊക്കയില്‍ തള്ളുകയായിരുന്നു. ആദ്യം അസ്വാഭാവിക മരണത്തിന് കേസ് രജിസ്റ്റര്‍ ചെയ്ത പൊലീസ് പിന്നീട് കൊലപാതകമാണെന്ന് കണ്ടെത്തുകയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News