‘പടയൊരുക്ക’ത്തിലേക്ക് തന്നെ ക്ഷണിച്ചത് തെറ്റിദ്ധരിപ്പിച്ചാണെന്ന് ഷബ്‌നം ഹാഷ്മി; കോണ്‍ഗ്രസ് പരിപാടിയാണ് എന്നറിഞ്ഞിരുന്നെങ്കില്‍ വരുമായിരുന്നില്ല #PeopleExclusive

കോഴിക്കോട്: കോണ്‍ഗ്രസിന്റെ പടയൊരുക്കത്തിലേക്ക് തന്നെ ക്ഷണിച്ചത് തെറ്റിദ്ധരിപ്പിച്ചാണെന്ന് ഷബ്‌നം ഹാഷ്മി.

സാംസ്‌കാരിക പരിപാടിയാണെന്ന് പറഞ്ഞാണ് തന്നെ കൊണ്ടുവന്നത്. കേരളത്തില്‍ എത്തിയശേഷമാണ് കോണ്‍ഗ്രസ് പരിപാടിയാണെന്നറിഞ്ഞത്. തന്നെ തെറ്റിദ്ധരിപ്പിച്ചത് ആര്യാടന്‍ ഷൗക്കത്താണെന്നും ഷബ്‌നം ഹാഷ്മി പറഞ്ഞു.

കോണ്‍ഗ്രസ് പരിപാടിയാണ് എന്നറിഞ്ഞിരുന്നെങ്കില്‍ വരുമായിരുന്നില്ലെന്നും അവര്‍ പറയുന്നു.

ഇടതുപക്ഷ പശ്ചാത്തലമുള്ളയാളാണ് താന്‍. ഫാസിസത്തിനെതിരായ പോരാട്ടത്തില്‍ താന്‍ മുന്‍നിരയിലുണ്ടാകുമെന്നും ഷബ്‌നം പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel