കെപിസിസി പട്ടികയില്‍ സ്ഥാനമില്ല; പ്രതിഷേധമറിയിച്ച് അബ്ദുള്ളക്കുട്ടി

കെപിസിസി പട്ടികയില്‍ സ്ഥാനം ലഭിക്കാത്തതില്‍ പ്രതിഷേധമറിയിച്ച് എ.പി.അബ്ദുള്ളക്കുട്ടി. അംഗത്വം ലഭിക്കാത്തതില്‍ വിഷമമുണ്ട്. കണ്ണൂരില്‍ ഐ ഗ്രൂപ്പിന് പത്തും എ ഗ്രൂപ്പിന് ഒന്‍പതും മൂന്നാം ഗ്രൂപ്പിന് നാലും സീറ്റുകളാണ് ലഭിച്ചത്.

എന്നാല്‍ അബ്ദുള്ളക്കുട്ടിയെ തഴഞ്ഞു. പട്ടികയില്‍ പെടാത്തതില്‍ വിഷമുണ്ടെങ്കിലും തല്‍ക്കാലം കോണ്‍ഗ്രസ് വിടുന്നതിനെകുറിച്ച് ചിന്തിച്ചിട്ടില്ല.

പതിനഞ്ച് ശതമാനം അംഗങ്ങളെ കെപിസിസി അധ്യക്ഷന് നാമനിര്‍ദേശം ചെയ്യാം. ആ ലിസ്റ്റില്‍ ഉള്‍പ്പെടുമെന്നാണ് ഇനിപ്രതീക്ഷ. അതും കൈവിട്ടാല്‍ കടുത്ത തീരുമാനങ്ങളിലേക്ക് ചിലപ്പോള്‍ അബ്ദുള്ളക്കുട്ടി നീങ്ങിയേക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here