എല്ലാം നിനക്ക് വേണ്ടി അമല പോളിനോട് പരസ്യമായി പ്രണയം തുറന്ന് പറഞ്ഞ് ആര്യ; പ്രണയാഭ്യര്‍ത്ഥന ട്വിറ്ററിലൂടെ

അമല പോളിനോട് പരസ്യമായി പ്രണയാഭ്യര്‍ഥന നടത്തി കോളിവുഡില്‍ സൂപ്പര്‍താരം ആര്യ. ട്വിറ്ററിലൂടെയാണ് ആര്യ തന്റെ പ്രണയം തുറന്നു പറഞ്ഞത്.

തമിഴ് സിനിമയില്‍ ക്രോണിക് ബാച്ചിലറായി നിറഞ്ഞു നില്‍ക്കുന്ന് ആര്യ എല്ലാം നിനക്ക് വേണ്ടിയാണ് എന്ന് പറഞ്ഞുകൊണ്ടാണ് ആര്യ അമലയോടുള്ള പ്രണയം തുറന്നു കാട്ടുന്നത്.

Arya Amala Paul Hot Stills in Vettai

അമല പോള്‍ തന്റെ ട്വിറ്ററില്‍ ട്വീറ്റ് ചെയ്ത ഒരു ഫോട്ടോയും അടിക്കുറിപ്പുമാണ് എല്ലാത്തിന്റേയും തുടക്കം. റോഡ് ടാക്‌സ് വിവാദത്തെ പരിഹസിച്ച് അമല സോഷ്യല്‍ മീഡിയയില്‍ തന്റെ ബോട്ട് റൈഡ് ഫോട്ടോ ഇട്ടിരുന്നു.

ഈ ട്വീറ്റിന് മറുപടിയുമായി ആര്യ രംഗത്തെത്തി. റോഡ് ടാക്‌സ് ശേഖരിച്ച് സൂക്ഷിച്ച് അമല അവസാനം ബോട്ട് വാങ്ങിക്കും എന്ന് ആര്യ പറഞ്ഞു. തമാശയല്ല (notkidding) എന്ന ഹാഷ് ടാഗോടെയാണ് ആര്യയുടെ ട്വീറ്റ്.

എന്നാല്‍ ജീവിതത്തില്‍ എല്ലാം അങ്ങനെ ശേഖരിയ്ക്കുന്നത് ആര്യയാണെന്ന് അമല മറുപടി കൊടുത്തു. ശരീരത്തെ ഉപദ്രവിച്ചുകൊണ്ട് ഓടുകയും സൈക്കള്‍ ഓട്ടം നടത്തുകയല്ലേ ആര്യ എന്നും അമല പറഞ്ഞു.

ഞാന്‍ സൂക്ഷിച്ചുവയ്ക്കുന്നതെല്ലാം തനിക്ക് വേണ്ടിയാണെന്നും പ്രണയത്തില്‍ വീണു പോയി എന്നും ആര്യ പറഞ്ഞു. തമാശയല്ല എന്ന ഹാഷ് ടാഗോടെയാണ് ട്വീറ്റ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel