ഭവന; വാഹന വായ്പാ പലിശ നിരക്ക് കുറച്ച് എസ് ബി ഐ; മറ്റ് ബാങ്കുകളും പിന്തുടര്‍ന്നേക്കും 

രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഭവന വായ്പ, വാഹന വായ്പാ പലിശ നിരക്കുകള്‍ കുറച്ചു. ഭവന വായ്പയുടെ പുതിയ പലിശ നിരക്ക് 8.30 ശതമാനവും വാഹന വായ്പയുടേത് 8.70 ശതമാനവുമാണ്.
പുതിയ നിരക്കുകള്‍ പ്രാബല്യത്തിലായതായി എസ്ബിഐ അറിയിച്ചു. ഇതോടെ വിപണിയില്‍ ഭവന വായ്പയ്ക്ക് ഏറ്റവും കുറഞ്ഞ പലിശ ഈടാക്കുന്നത് എസ്ബിഐ ആയി.
ശമ്പള വരുമാനക്കാരായ സ്ത്രീകള്‍ക്ക് 30 ലക്ഷംവരെയുള്ള ഭവന വായ്പയ്ക്ക് 8.30 ശതമാനമാണ് പലിശ നല്‍കേണ്ടിവരിക. 75 ലക്ഷംവരെയുള്ള വായ്പകള്‍ക്ക് 8.40 ശതമാനമാണ് പലിശ.
വാഹന വായ്പയ്ക്ക് 8.70 മുതല്‍ 9.20 ശതമാനംവരെയാണ് പലിശ. നേരത്തെ ഇത് 8.75 മുതല്‍ 9.25 ശതമാനംവരെയായിരുന്നു.
വായ്പ തുക, വ്യക്തികളുടെ സിബല്‍ സ്‌കോര്‍ എന്നിവ അടിസ്ഥാനമാക്കിയായിരിക്കും പലിശയിലെ ഏറ്റക്കുറച്ചിലുകള്‍ ഉണ്ടാകുക. ഭവന വായ്പയ്ക്ക് 8.30 ശതമാനം പലിശയ്ക്കുപുറമെ യോഗ്യരായവര്‍ക്ക് പ്രധാന്‍ മന്ത്രി ആവാസ് യോജന പദ്ധതി പ്രകാരം 2.67 ലക്ഷം രൂപയുടെ സബ്‌സിഡിയും ലഭിക്കും.
പുതിയതായി വായ്പ എടുക്കുന്നവര്‍ക്കാണ് പലിശ കുറച്ചതിന്‍റെ ആനുകൂല്യം തുടക്കത്തില്‍ ലഭിക്കുക. മാര്‍ജിനല്‍ കോസ്റ്റ് ഫണ്ട് (എംസിഎല്‍ആര്‍)അടിസ്ഥാനമാക്കിയുള്ള നിരക്ക് നിശ്ചയിക്കല്‍ പ്രകാരം നിശ്ചിത കാലയളവ് വരെ പഴയ നിരക്ക് തുടരും.
ഈകാലയളവ് കഴിയുമ്പോള്‍മാത്രമേ നിലവില്‍ വായ്പയെടുത്തവര്‍ക്കും പലിശ കുറച്ചതിന്‍റെ ആനുകൂല്യം ലഭിക്കൂ.
പലിശ നിരക്ക് കുറച്ച എസ്ബിഐ നടപടി മറ്റ് ബാങ്കുകളും പിന്തുടര്‍ന്നേക്കും. നോട്ട് നിരോധനത്തെ തടുര്‍ന്ന് ജനുവരിയില്‍ മിക്ക ബാങ്കുകളും വായ്പാ പലിശ നിരക്ക് കുറച്ചിരുന്നു.
whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News