മീസില്‍സ് – റുബെല്ലാ പ്രതിരോധ വാക്‌സിനേഷന്‍ തീയതി നവംബര്‍ 18 വരെ; വാക്‌സിനേഷന് വിരുദ്ധമായി പ്രവര്‍ത്തിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി

തിരുവനന്തപുരം: മീസില്‍സ് – റുബെല്ലാ പ്രതിരോധ വാക്‌സിനേഷന്‍ തീയതി നവംബര്‍ 18 വരെ നീട്ടി. ഇതിനോടകം 66 ശതമാനം കുട്ടികള്‍ക്കാണ് വാക്‌സിനേഷന്‍ നല്‍കിയത്.

വാക്‌സിനേഷനില്‍ പിന്നില്‍ നില്‍ക്കുന്ന മലപ്പുറം, കണ്ണൂര്‍, കോഴിക്കോട് ജില്ലകളില്‍ പ്രത്യേക ബോധവല്‍കരണ പരിപാടികള്‍ നടത്തുമെന്ന് മന്ത്രി കെ.കെ ശൈലജ പറഞ്ഞു. ഇനിയും വാക്‌സിനേഷന് വിരുദ്ധമായി പ്രവര്‍ത്തിക്കുന്നവര്‍ക്കെതിരെ കര്‍ശന നിയമ നടപടി സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

നവംബര്‍ 1 വരെയുള്ള കണക്ക് പ്രകാരം 50 ലക്ഷം കുട്ടികള്‍ക്കാണ് സംസ്ഥാനത്ത് മീസില്‍സ് – റുബെല്ലാ പ്രതിരോധ വാക്‌സില്‍ നല്‍കിയത്. 75.62 ലക്ഷം കുട്ടികള്‍ക്ക് വാക്‌സിനേഷന്‍ നല്‍കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിട്ടിട്ടുള്ളത്.

എല്ലാ കുട്ടികള്‍ക്കും വാക്‌സിനേഷന്‍ എത്തിക്കുന്നതിന്റെ ഭാഗമായാണ് കുത്തിവയ്പ്പിനുള്ള അവസാന തീയതി ഈ മാസം 18 വരെ നീട്ടിയതെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ വ്യക്തമാക്കി.

പത്തനംതിട്ട ജില്ലയിലാണ് ഏറ്റവും കൂടുതല്‍ കുട്ടികള്‍ വാക്‌സിനെടുത്തത്. 93.91 ശതമാനം കുട്ടികള്‍ക്ക്. ഏറ്റവും കുറവ് മലപ്പുറം ജില്ലയിലാണ്, 38.71 ശതമാനം കുട്ടികള്‍ക്ക്.

കണ്ണൂര്‍ 55.80ഉം കോഴിക്കോട് 57.47 ശതമാനവുമാണ് വാക്‌സിനേഷന്‍ കണക്ക്. വാക്‌സിനേഷനില്‍ പിന്നില്‍ നില്‍ക്കുന്ന മലപ്പുറം, കണ്ണൂര്‍, കോഴിക്കോട് ജില്ലകളില്‍ പ്രത്യേക ബോധവല്‍കരണ പരിപാടികള്‍ നടത്തുമെന്ന് മന്ത്രി കെ.കെ ശൈലജ പറഞ്ഞു.

അതെസമയം ഇനിയും വാക്‌സിനേഷന് വിരുദ്ധമായി പ്രവര്‍ത്തിക്കുന്നവര്‍ക്കെതിരെ കര്‍ശന നിയമ നടപടി സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News