തെരുവു നായ്ക്കളുടെ ക്രൂരത വീണ്ടും; കാണാതായ നാല് വയസ്സുകാരിയുടെ മൃതദേഹം തെരുവ് നായ്ക്കള്‍ ഭക്ഷിച്ച നിലയില്‍

പാട്യാല: പാട്യാലയില്‍ കാണാതായ നാല് വയസ്സുകാരിയുടെ മൃതദേഹം തെരുവ് നായ്ക്കള്‍ ഭക്ഷിച്ച നിലയില്‍ കണ്ടെത്തി.

നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്‌പോര്‍ട്‌സിന് സമീപമുള്ള വനത്തില്‍ തെരുവ് നായക്കള്‍ ഭക്ഷിച്ച നിലയിലാണ് മൃതദേഹം കണ്ടെടുത്തത്.

കുട്ടിയുടെ പിതാവിന്റെ സുഹൃത്തായ റാം സിംഗാണ് (23) കുട്ടിയെ തട്ടിക്കൊണ്ട് പോയി കൊന്നത്. കുട്ടിയുടെ പിതാവുമായി ഇയാള്‍ക്കുണ്ടായിരുന്ന ശത്രുതയാണ് കൊലപാതകത്തിന് കാരണം. ചോദ്യം ചെയ്യലില്‍ പ്രതി കുറ്റം സമ്മതിച്ചിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News