ഓണ്‍ലൈന്‍ പെണ്‍വാണിഭ സംഘാംഗത്തിന്റെ കൊലപാതകം; പ്രതികള്‍ അറസ്റ്റില്‍

ഓണ്‍ലൈന്‍ പെണ്‍വാണിഭ സംഘാംഗവും,ബാല പീഡനക്കേസിലെ പ്രതിയുമായ അടൂര്‍ സ്വദേശി രഞ്ചുകൃഷ്ണയുടെ കൊലപാതകികളെ പൊലീസ് അറസ്റ്റ് ചെയ്തു.തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷ്ണര്‍ പി പ്രകാശിന്റെ നേതൃത്വത്തിലുളള സംഘമാണ് അറസ്റ്റ് ചെയ്ത്ത്.

മലയിന്‍കീഴ് അരുവിപ്പാറ വിറക് വെട്ടക്കോണത്ത് വീട്ടില്‍ അഭിലാഷ്,വെമ്പായം കൊച്ചാലും മൂട് കിഴക്കതില്‍ വീട്ടില്‍ ദീപക്,ആറ്റിപ്ര കൃതിക ഭവനില്‍ ഹരിലാല്‍ ആക്കുളം മടത്തുവിള ലെയിനില്‍ ഷാഹിര്‍ എന്നിവരെയാണ് കൊലപാതകവുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തത്.

കൊല്ലപ്പെട്ട രഞ്ചിത്തും,പ്രതികളായ 4 പേരും സുഹൃത്തുക്കളായിരുന്നു. പ്രതികളില്‍ ഒരാളുടെ കുട്ടിയേയും, ഇവരുടെ വനിതാ സുഹൃത്തിന്റെ കുട്ടികളേയും രഞ്ചിത്ത് പീഡിപ്പിച്ചതിനെ തുടര്‍ന്നുണ്ടായ വിരോധമാണ് കൊലപാതകത്തിലേയ്ക്ക് നയിച്ചത്.

പീഡനത്തെത്തുടര്‍ന്ന് രഞ്ചുവിനെതിരെ കേസുള്ളതിനാല്‍ ഒളിവില്‍ പോയതാകുമെന്നായിരുന്നു ആദ്യനിഗമനം.കേസുള്ളതിനാല്‍ ഒളിവില്‍ പോയതായിരിക്കുമെന്ന് പൊലീസും ബന്ധുക്കളും കരുതുമെന്ന ധാരണയില്‍ പ്രതികള്‍ കൊലപാതകം ആസൂത്രണം ചെയ്യുകയായിരുന്നു എന്ന് സിറ്റി പൊലീസ് കമ്മീഷ്ണര്‍ പി.പ്രകാശ് പറഞ്ഞു.

തിരുവനന്തപുരത്തെ ഒരു ലോഡ്ജില്‍ ഒളിവില്‍ കഴിയുകയായിരുന്ന രഞ്ചിത്തിനെ തന്ത്രപൂര്‍വ്വം കാറില്‍ കയറ്റി മദ്യം നല്‍കിയ ശേഷം അടിച്ച് കൊലപ്പെടുത്തുകയായിരുന്നു. പിന്നീട് സുഹൃത്തുക്കള്‍ ചേര്‍ന്ന് മൃതദേഹം കാറിന്റെ ഡിക്കിയിലാക്കി കേരളാ കര്‍ണാടക അതിര്‍ത്തിയിലുള്ള മാക്കൂട്ടത്ത് എത്തിച്ച് കൊക്കയില്‍ തള്ളി.

കൊല്ലപ്പെട്ട രഞ്ചുവിനെ പിടികൂടുന്നതിനായി ഇയാളുടെ മൊബൈല്‍ ഫോണ്‍ പരിശോധിച്ചപ്പോ!ഴുണ്ടായ സംശങ്ങളാണ് കൊലപാതകത്തിന്റെ ചുരുള്‍ അഴിക്കാന്‍ സഹായകമായത്.

ഡി.സി.പി ജി.ജയദേവ്,കണ്‍ട്രോള്‍ റൂം എ.സി സുരേഷ് കുമാര്‍ വി,പേരൂര്‍ക്കട സി.ഐ സ്റ്റ്യുവര്‍ട്ട് കീലര്‍,ക്രൈം എസ്.ഐ സുനില്‍ലാല്‍,ഷാഡോ പൊലീസ് ടീമംഗങ്ങള്‍ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News