അപകടത്തില്‍ പെട്ട് ആശുപത്രിയില്‍ എത്തിയാല്‍ ആദ്യ 48 മണിക്കൂര്‍ പണം ഈടാക്കില്ല; ട്രോമ കെയര്‍ പദ്ധതിക്ക് മുഖ്യമന്ത്രിയുടെ അംഗീകാരം

തിരുവനന്തപുരം: ട്രോമ കെയര്‍ പദ്ധതിക്ക് മുഖ്യമന്ത്രി പിണറായി വിജയന്റെ അംഗീകാരം. റോഡപകടങ്ങളില്‍ പെടുന്നവര്‍ക്ക് അടിയന്തര ചികിത്സ ഉറപ്പാക്കുന്നതാണ് പദ്ധതി.

അപകടത്തില്‍ പെട്ട് ആശുപത്രിയില്‍ എത്തിയാല്‍ ആദ്യ 48 മണിക്കൂര്‍ രോഗിയില്‍ നിന്നോ മറ്റ് ബന്ധുക്കളില്‍ നിന്നോ പണം ഈടാക്കില്ല. ഈ സമയത്ത് നടത്തുന്ന അടിയന്തര ചികിത്സയ്ക്കുള്ള പണം സര്‍ക്കാര്‍ നല്‍കും.

പിന്നീട് ഈ തുക ഇന്‍ഷുറന്‍സ് കമ്പനികളില്‍ നിന്നും ഈടാക്കും. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം. സ്വകാര്യ ആശുപത്രിയിലാണെങ്കില്‍ ആദ്യഘട്ട ചെലവ് റോഡ് സുരക്ഷാ ഫണ്ടില്‍ നിന്നും സര്‍ക്കാര്‍ വഹിക്കും.

അപകടത്തില്‍ പെട്ട് ആശുപത്രിയില്‍ എത്തുന്ന ആര്‍ക്കും ചികിത്സ നിഷേധിക്കാന്‍ പാടില്ലെന്നും മുഖ്യമന്ത്രി യോഗത്തില്‍ പറഞ്ഞു. സാമ്പത്തിക ശേഷി നോക്കിയുള്ള ചികിത്സാരീതി അവസാനിപ്പിക്കണമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here