‘പദ്മാവതി’ റിലീസ് തടയണമെന്നാവശ്യപ്പെട്ട് ബിജെപി; സെന്‍സര്‍ ബോര്‍ഡിനും തെരഞ്ഞെടുപ്പ് കമ്മീഷനും കത്ത്

ബോളീവുഡ് ചിത്രം ‘പദ്മാവതി’ക്കെതിരെ തിരിഞ്ഞ് ബിജെപി നേതൃത്വം. ചിത്രം ക്ഷത്രിയ വംശത്തിന്റെ വികാരം വ്രണപ്പെടുത്തുന്നുവെന്ന ആരോപണവുമായി ബിജെപി സെന്‍സര്‍ ബോര്‍ഡിനും ഇലക്ഷന്‍ കമ്മീഷനും കത്തെഴുതി.

അലാവുദ്ദീന്‍ ഖില്ജിയും റാണി പദ്മാവതിയും പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ചിത്രത്തില്‍ ഇരുവരും തമമ്മില്‍ ബന്ധമുണ്ടെന്ന രീതിയില്‍ ചരിത്രത്തെ വളച്ചൊടിക്കുന്നുവെന്നാണ് വാദം.

‘പാര്‍ലമെന്റ് തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ ചരിത്രം അട്ടിമറിക്കുന്ന സിനിമ പുറത്തിറങ്ങുന്നത് അത് കൊണ്ട് തന്നെ സിനിമയുടെ റിലീസ് തടയണം എന്നാവശ്യപ്പെട്ട് സെന്‍സര്‍ ബോര്‍ഡിനും ഇലക്ഷന്‍ കമ്മീഷനും കത്തെഴുതിയിട്ടുണ്ട്.

സിനിമയുടെ ചരിത്രവുമായി ബന്ധപ്പെട്ട ആശങ്ക പങ്കു വെച്ച് കൊണ്ട് ക്ഷത്രിയ രാജ്പുത് വംശങ്ങള്‍ രംഗത്ത് വന്നിട്ടുണ്ട്. ഗുജറാത്ത് തെരഞ്ഞെടുപ്പ് പശ്ചാത്തലത്തില്‍ അത്തരം അനിഷ്ട സംഭവങ്ങള്‍ ഉണ്ടാവാന്‍ പാടില്ല. റാണി പദ്മാവതി അലാവുദ്ദീന്‍ ഖില്ജിയെ കണ്ടിട്ടേയില്ല. ഒന്നുകില്‍ സിനിമ നിരോധിക്കണം. അല്ലെങ്കില്‍ റിലീസ് നീട്ടി വെക്കണം’ ബിജെപി വക്താവ് ഐകെ ജഡേജ പറഞ്ഞു.

സഞ്ചയ് ലീലാ ബന്‍സാലി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ റണ്‍വീര്‍ സിങ്ങും ദീപിക പദൂക്കോണുമാണ് പ്രധാന വേഷത്തില്‍ എത്തുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News