ആര്‍സിസിയില്‍ ചികിത്സയില്‍ കഴിയുന്ന പെണ്‍കുട്ടിക്ക് എച്ച്‌ഐവി ബാധയില്ലെന്ന് റിപ്പോര്‍ട്ട് ;കണ്ടെത്തല്‍ ചെന്നൈയില്‍ നടത്തിയ പരിശോധനയില്‍

തിരുവനന്തപുരം: ആര്‍സിസിയില്‍ ചികിത്സയില്‍ കഴിയുന്ന ഒന്പതു വയസ്സുകാരിക്ക് എച്ച്‌ഐവി ബാധയില്ലെന്ന് റിപ്പോര്‍ട്ട്.

ചെന്നൈയില്‍ റീജനല്‍ സെന്ററില്‍ നടത്തിയ പരിശോധനയിലാണ് കണ്ടെത്തല്‍. ചെന്നൈ റീജനല്‍ സെന്ററിന്റെ ദേശീയ സമിതി കൂടി വിശകലനം നടത്തേണ്ടതുണ്ടെന്ന് ആര്‍സിസി ഡയറക്ടര്‍ പറഞ്ഞു. എച്ച്‌ഐവി ചികിത്സ ഇപ്പോള്‍ ആവശ്യമില്ലെന്നാണ് വിലയിരുത്തല്‍.

ചെന്നൈയിലെ നാഷണല്‍ ഇന്‍സ്റ്റിറ്റിയൂറ്റ് ഫോര്‍ റിസര്‍ച്ച് ഇന്‍ ട്യൂബര്‍കുലോസിസില്‍ നടത്തിയ പ്ലാസ്മ വൈറല്‍ ലോഡ് ടെസ്റ്റിലാണ് എച്ച്‌ഐവി ബാധയില്ലെന്ന കണ്ടെത്തല്‍.

എച്ച്‌ഐവിയില്ലെന്ന റിപ്പോര്‍ട്ടില്‍ സന്തോഷമുണ്ടെന്ന് കുട്ടിയുടെ അച്ഛന്‍ പറഞ്ഞു. ചെന്നൈ റീജനല്‍ സെന്ററിന്റെ ദേശീയ സമിതിയുടെ വിലയിരുത്തല്‍ കൂടി കാത്തിരിക്കുകയാണ് ആര്‍സിസി.

നിലവില്‍ ചികിത്സ വേണ്ടെന്നാണ് തിരുവനന്തപുരം എയ്ഡ്‌സ് ചികിത്സാ വകുപ്പ് നിര്‍ദേശിച്ചതെന്നും ആര്‍സിസി ഡയറക്ടര്‍ പറഞ്ഞു. നേരത്തെ ആര്‍സിസിയിലും എയ്ഡ്‌സ് കണ്‍ട്രോള്‍ സൊസൈറ്റിയും നടത്തിയ പരിശോധനയില്‍ എച്ചഐവി ഉണ്ടെന്നായിരുന്നു കണ്ടെത്തല്‍.

ആരോഗ്യവകുപ്പ് നിയോഗിച്ച വിദഗ്ധസമിതിയുടെ ശുപാര്‍ശയെ തുടര്‍ന്നാണ് ചെന്നൈ റീജനല്‍ സെന്ററില്‍ വിദഗ്ധ പരിശോധന നടത്തിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News