ജനജാഗ്രത യാത്രയ്ക്ക് ഇന്ന് സമാപനം

എറണാകുളം കേന്ദ്രസര്‍ക്കാരിന്റെ ജനദ്രോഹനയങ്ങള്‍ക്കും വര്‍ഗീയതയ്ക്കുമെതിരെ ജനങ്ങളെ സമരസജ്ജമാക്കിയ ജനജാഗ്രതായാത്രകള്‍ക്ക് വെള്ളിയാഴ്ച സമാപനം. വടക്കന്‍ മേഖലായാത്ര തൃശൂരിലും തെക്കന്‍ മേഖലായാത്ര എറണാകുളത്തും സമാപിക്കും.

എല്‍ഡിഎഫ് സര്‍ക്കാരിന്റെ ജനക്ഷേമപദ്ധതികള്‍ വിശദീകരിച്ചും പര്യടനം നടത്തുന്ന യാത്രകള്‍ക്ക് നാടെങ്ങും ആവേശോജ്വല സ്വീകരണങ്ങളാണ് ജനങ്ങള്‍ നല്‍കിയത്.

സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ നയിക്കുന്ന വടക്കന്‍മേഖലാ യാത്ര വ്യാഴാഴ്ച രാവിലെ വടക്കാഞ്ചേരിയില്‍നിന്ന് പര്യടനം തുടങ്ങി കുന്നംകുളം, ചാവക്കാട്, പൂവത്തൂര്‍ എന്നിവിടങ്ങളിലെ സ്വീകരണത്തിനുശേഷം വലപ്പാട് സമാപിച്ചു.

യോഗങ്ങളില്‍ ജാഥാ ക്യാപ്റ്റനെ കൂടാതെ അംഗങ്ങളായ സത്യന്‍ മൊകേരി, സ്‌കറിയ തോമസ്, പി എം ജോയി, പി കെ രാജന്‍, ഇ പി ആര്‍ വേശാല എന്നിവര്‍ സംസാരിച്ചു. വെള്ളിയാഴ്ച രാവിലെ കൊടുങ്ങല്ലൂരില്‍നിന്ന് ആരംഭിച്ച് വൈകിട്ട് തൃശൂര്‍ വിദ്യാര്‍ഥി കോര്‍ണറില്‍ സമാപിക്കും.

സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ നയിക്കുന്ന തെക്കന്‍മേഖലാ യാത്രയ്ക്ക് എറണാകുളം ജില്ലയില്‍ രണ്ടാംദിനവും ആവേശകരമായ സ്വീകരണമാണ് ലഭിച്ചത്. വ്യാഴാഴ്ച അങ്കമാലിയില്‍ നിന്നാണ് പര്യടനം ആരംഭിച്ചത്.

ഇന്നസെന്റ് എംപി ജാഥാ ക്യാപ്റ്റനെ ഹാരമണിയിച്ചു. ആലുവ, കളമശേരി, പാതാളം എന്നിവിടങ്ങളിലെ സ്വീകരണത്തിന് ശേഷം പറവൂരില്‍ സമാപിച്ചു.

ജാഥാംഗങ്ങളായ എ വിജയരാഘവന്‍, ജോര്‍ജ് തോമസ്, അഡ്വ. ബാബു കാര്‍ത്തികേയന്‍, ഉഴമലയ്ക്കല്‍ വേണുഗോപാല്‍, പി എം മാത്യു എന്നിവരും സംസാരിച്ചു. വെള്ളിയാഴ്ച വൈപ്പിന്‍ ഞാറയ്ക്കല്‍, കൊച്ചി സാന്റോ നഗര്‍, തൃപ്പൂണിത്തുറ ലായം ഗ്രൌണ്ട് എന്നിവിടങ്ങളിലെ സ്വീകരണത്തിന് ശേഷം വൈകിട്ട് വൈറ്റിലയില്‍ തെക്കന്‍ മേഖല ജാഥാപര്യടനം പൂര്‍ത്തിയാകും. വൈകിട്ട് ചേരുന്ന സമാപനസമ്മേളനം മന്ത്രി തോമസ് ഐസക് ഉദ്ഘാടനംചെയ്യും

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News