സന്ദര്‍ശകയെ കണ്ടപ്പോള്‍ വാല്‍സല്യം വ‍ഴിഞ്ഞൊ‍ഴുകി കടുവ; വീഡിയോ വൈറല്‍

കൂര്‍ത്ത പല്ലുകളും നഖങ്ങളുമുള്ള അപകടകാരിയായ ജീവിയെന്നാണ് പൊതുവെ നമ്മുടെ മനസ്സിലുള്ള കടുവരൂപം. . എന്നാല്‍ കടുവയുമായി അടുത്തിടപഴകിയിട്ടുള്ളവര്‍ക്കറിയാം അവ ആക്രമണകാരികള്‍ മാത്രമല്ല സ്നേഹിക്കാന്‍ അറിയാവുന്ന ജീവികള്‍ കൂടിയാണെന്ന്.

അമേരിക്കയിലെ ഇന്ത്യാനയിലെ ഒരു മൃഗശാലയിലെത്തിയ ന‌‌ടാഷ എന്ന യുവതിയോട് കടുവ കാണിച്ച സ്നേഹം അതിന്‍റെ ഉത്തമോദാഹരണമാണ്.  നടാഷ ഗര്‍ഭിണിയാണെന്നു മനസിലാക്കിയതോടെയാണ് കടുവയുടെ സ്നേഹവും സന്തോഷവും അണപൊട്ടിയൊഴുകിയത്.

നടാഷയുടെ വയറു കണ്ടപ്പോള്‍ തന്നെ കടുവ കാര്യം മനസിലാക്കി

ഗ്ലാസിനിപ്പുറത്തു നിന്ന നടാഷയെ കണ്ടു കടുവ സ്നേഹത്തോടെ മുരളാന്‍ തുടങ്ങി. ഇതോടെ നടാഷ കൂടിനടുത്തേക്കു ചെന്നു ഗ്ലാസിനോട് ചേര്‍ന്നുനിന്നു. ഇതോടെ കടുവയുടെ സ്നേഹപ്രകടനവും വർധിച്ചു. നടാഷയെ നക്കാന്‍ ശ്രമിച്ചുകടുവ വയറിന്‍റെ ഭാഗത്തു നക്കിയും സ്നേഹം അറിയിച്ചു.

സ്വന്തം കുഞ്ഞിനെ കാണുമ്പോള്‍ ഒരു അമ്മക്കടുവ കാണിക്കുന്നഭാവ പ്രകടനങ്ങളായിരുന്നു കടുവയുടേതെന്നാണ് മൃഗശാല അധികൃതര്‍ ഇതേക്കുറിച്ച് അഭിപ്രായപ്പെട്ടത്.

ഇരുപത്തേഴ് ആഴ്ച ഗര്‍ഭിണിയായിരുന്ന നടാഷയുടെ വയറു കണ്ടപ്പോള്‍ തന്നെ കടുവ കാര്യം മനസിലാക്കി. കടുവയുടെ ഈ സ്നേഹപ്രകടനമാണ് സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News