ഇന്ദ്രന്‍സ് നായകനായി ‘പാതി’ എത്തുന്നു

ഇന്ദ്രന്‍സിനെ നായകനാക്കി പുതുമുഖ സംവിധായകനായ ചന്ദ്രന്‍ നരിക്കോട് ഒരുക്കുന്ന ‘പാതി’ എന്ന ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. സംവിധായകന്‍ വി.കെ പ്രകാശ് ഫേസ്ബുക്കിലൂടെയാണ് ട്രെയിലര്‍ പുറത്തിറക്കിയത്.

ജോയ് മാത്യു, ശശി കലിംഗ, സന്തോഷ് കീഴാറ്റൂര്‍, ടി പാര്‍വതി, വത്സല മേനോന്‍, സീമ ജി നായര്‍ എന്നിവര്‍ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. നവാഗതനായ വിജേഷ് വിശ്വമാണ് ചിത്രത്തിന്റെ കഥയും തിരക്കഥയും ഒരുക്കിയിരിക്കുന്നത്.

ചിത്രത്തിന്റെ എഡിറ്റിംഗ് ദേശിയ അവാര്‍ഡ് ജേതാവ് ബി അജിത് കുമാര്‍ നിര്‍വഹിക്കുന്നു. ഗോപകുമാര്‍ കുഞ്ഞിവീട്ടില്‍ നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വ്വഹിച്ചിരിക്കുന്നത് സാജന്‍ കളത്തിലാണ്.
ചിത്രം നവംബര്‍ 17-ന് തിയേറ്ററുകളിലെത്തും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News