സര്‍ക്കാര്‍ ഭൂമി വ്യാജപ്രമാണമുണ്ടാക്കി മറിച്ച് വിറ്റ വില്ലേജ് ഓഫീസര്‍മാര്‍ കുടുങ്ങി; വിജിലൻസ് എഫ്ഐആർ സമർപ്പിച്ചു

കൊല്ലം: വെളിയം മാലയില്‍ മലപ്പത്തൂരിലെ 60 ഹെക്ടര്‍ സര്‍ക്കാര്‍ പാട്ട ഭൂമി വ്യാജ പ്രമാണം ചമച്ച് മറിച്ച് വിറ്റതില്‍ വിജിലൻസ് എഫ്ഐആർ സമർപ്പിച്ചു. കൊല്ലം വിജിലൻസ് ഡിവൈഎസ്പി കെ അശോക് കുമാറാണ് എഫ്ഐആർ സമർപ്പിച്ചത്. 100 കോടിയിലധികം രൂപയുടെ അഴിമതി നടന്നെന്ന് കണ്ടെത്തൽ. എട്ട് പ്രതികൾക്കെതിരെയാണ് കേസ്

വെളിയം മുൻ വില്ലേജ് ഓഫീസർമാരായ ഉണ്ണികൃഷ്ണ പിള്ള, എസ് വിജയകുമാർ, പൂയപ്പള്ളി മുൻ സബ് രജിസ്ട്രാർ ഓഫീസർ പി മുരളീധരൻ, മുൻ അഡീഷണൽ താസിൽദാരായ ഒ. രാജു സബാസ്റ്റ്യൻ പോൾ, ലാന്റ് റെവന്യു ഡെപ്യുട്ടി കലക്ടർ ഉണ്ണികൃഷ്ണൻ, നന്ദാവനം എസ്റ്റേറ്റ് എംഡി എന്നിവരാണ് കേസിലെ പ്രതികൾ.

വഞ്ചന ,തെളിവ് നശിപ്പിക്കൽ, വ്യാജ രേഖ ചമയ്ക്കൽ, കുറ്റകരമായ ഗൂഡാലോചന എന്നീ കുറ്റങ്ങളാണ് പ്രതികൾക്കെതിരെ ചുമത്തിയിട്ടുള്ളത്.1958 ലെ പ്രത്യാക നിയമപ്രകാരം റെബ്ബര്‍ പ്ലാന്റേഷന് അനുവദിച്ച ഭൂമി വ്യാജരേഖ ചമച്ച് ആറ് പ്ലോട്ടുകളായി തിരിച്ച് നന്ദാവനം എസ്‌റ്റേറ്റ് എന്ന കമ്പനി മറ്റൊരു കമ്പനിയ്ക്ക് മറിച്ചു വിറ്റെന്നാണ് കേസ്.

ഭൂമി വാങ്ങിയവര്‍ വീണ്ടും ക്രഷര്‍യൂണിറ്റിനായടക്കം മറിച്ചു വില്‍ക്കുകയായിരുന്നു എന്നാണ് വിജിലന്‍സിന്റെ കണ്ടെത്തല്‍. 100 കോടി രൂപ വിലവരുന്ന ഭൂമിയില്‍ വൃഷങ്ങള്‍ മുറിച്ചു വില്‍ക്കുകയും, ഖനനം നടത്തുകയും
ചെയ്തതിലൂടെ വന്‍ അഴിമതിയാണ് നടത്തിയതെന്നും കണ്ടെത്തി.

മയിലുകളുടെ ആവാസ കേന്ദ്രമായ പ്രദേശത്ത് ക്വാറിയ്ക്ക് അനുമതി നല്‍കിയതിലും ക്രമക്കേട് നടന്നാതായി ആക്ഷേപമുണ്ട്. സര്‍ക്കാര്‍ ഭൂമി തിരിച്ച് പിടിയ്ക്കാന്‍ അടിയന്തിര നടപടി വേണമെന്നും, പാറക്വാറി നിര്‍ത്തിവെച്ച് ലൈസന്‍സ് നല്‍കുന്നത് അവസാനിപ്പിക്കണമെന്നും ആവശ്യപ്പെടുന്നു. 11 മാസം മുൻപ് സമർപ്പിച്ച
ത്വരിത പരിശോധന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് എഫ്ഐആർ സമർച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here