ബാഹുബലിയുടെ മഹിഷ്മതി നേരിട്ട് കാണാന്‍ ആഗ്രഹമുണ്ടോ; അവസരമുണ്ട്

ബോക്‌സ് ഓഫിസ് റെക്കോഡുകള്‍ തകര്‍ത്തെറിഞ്ഞ ബാഹുബലി കണ്ടവര്‍ ആരും തന്നെ മഹിഷ്മതിയെ മറക്കാന്‍ ഇടയില്ല.

സ്‌ക്രീനില്‍ അത്ഭുത ലോകമായി അവതരിച്ച മഹിഷ്മതി ഇപ്പോള്‍ നേരിട്ട് കാണാം. 100 ഏക്കറിലായി 60 കോടി രുപ ചിലവില്‍ ഹൈദരാബാദിലെ രാമോജി റാവു ഫിലിം സിറ്റിയില്‍ നിര്‍മ്മിച്ചിരുന്ന മഹിഷ്മതി സിനിമയുടെ ചിത്രീകരണത്തിന് ശേഷവും അങ്ങനെ തന്നെ നില നിര്‍ത്തിയിരിക്കുന്നു.

1250 രൂപയുടെ ടിക്കറ്റ് എടുത്താല്‍ രാവിലെ മുതല്‍ 11.30 വരെയും 2349 രൂപയുടെ പ്രീമിയം ടിക്കറ്റാണെങ്കില്‍ ഉച്ചയ്ക്ക് രണ്ട് മണി വരെയും അവിടെ ചിലവഴിക്കാം.

ഓണ്‍ലൈനിലൂടെയും ടിക്കറ്റ് ബുക്ക് ചെയ്യാം. സാബു സിറിലും സംഘവുമാണ് മഹിഷ്മതി രൂപകല്‍പ്പന ചെയ്തിരുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here