KTചാക്കോ ഇപ്പോള്‍ തിരക്കിലാണ്

മുന്‍ ഇന്ത്യന്‍ ഗോള്‍ കീപ്പറും പോലീസ് താരവുമായ KTചാക്കോ ഇപ്പോള്‍ തിരക്കിലാണ്. 2ആഴ്ചകള്‍ക്ക് ശേഷം പുറത്തിറങ്ങുന്ന പുതിയ പോലീസ് ബാച്ചിന്റെ പാസിംഗ് ഔട്ട് പരേഡിന്റ തിരക്കിലാണിപ്പോള്‍.

കഴിഞ്ഞ ഒരു മാസക്കാലം ലോകകപ്പിനെത്തിയ സ്‌പെയില്‍ ടീമിനൊപ്പമായിരുന്നു ചാക്കോ. ഒരു കാലഘട്ടത്തില്‍ ഇന്ത്യന്‍ ഫുഡ്‌ബോള്‍ പ്രേമികളെ ആവേശത്തിന്റെ കൊടുമുടിയിലെത്തിച്ച താരമായിരുന്നു ഓതറ സ്വദേശി ചാക്കോ,

വേണ്ടത്ര പരിശീലനം ലഭിക്കാതിരുന്നിട്ടും സ്വന്തം പ്രയത്‌നം ഒന്നുകൊണ്ട് മാത്രം ഇന്ത്യ കളിച്ച താരം.ചാക്കോയുടെ അഭിപ്രായത്തില്‍ കേരളത്തിലെ ഫുഡ്‌ബോള്‍ രക്ഷപെടണമെങ്കില്‍ ഇനിയും ഒരു പാട് കാര്യങ്ങള്‍ ചെയ്യാനുണ്ട് .

അതി കഠിനമായ പരിശീലനമാണ് വിദേശ ടീമുകള്‍ ചെയ്യുന്നത് മാത്രമല്ല വിദേശത്ത് ഒട്ടനവധി ഫുഡ്‌ബോള്‍ അക്കാദമികളും പ്രവര്‍ത്തിക്കുന്നു ,ഇത്തരത്തിലുള്ള അക്കാദമികളിലൂടെയാണ് മികച്ച താരങ്ങള്‍ വളര്‍ന്നു വരുന്നത്.

ഇവിടെ KFA യിലൂടെ വര്‍ഷത്തില്‍ ഒരിക്കല്‍ കിട്ടുന്ന പരിശീലനം മാത്രമാണ് കളിക്കാര്‍ക്ക് കിട്ടുന്നത് .ബ്രസീലും സ്‌പെയിനും, ഇംഗ്ലണ്ടും എല്ലാം മികച്ച നിലവാരം പുലര്‍ത്തിയത് അവരുടെ പരിശീലന രീതി ഒന്നുകൊണ്ടു മാത്രമാണ്.

നമുക്ക് 2 വര്‍ഷം കഴിഞ്ഞ് അണ്ടര്‍ 19 ടീമിനെ ശക്തിപ്പെടുത്തണമെങ്കില്‍ വിദേശ പരിശീലകരുടെ സഹായം ആവിശ്യമാണന്നും ചാക്കോ പറഞ്ഞു. നേരത്തെ ഇന്ത്യ കളിച്ച താരങ്ങളുടെ ലിസ്റ്റ് പരിശോധിച്ചാല്‍ പകുതിയും മലയാളികളായിരുന്നു .

എന്നാല്‍ ഇന്ന് അത് മാറി ഇപ്പോള്‍ വിരലിലെണ്ണാവുന്നവര്‍ മാത്രമാണ് ഫുഡ് ബോളില്‍ ഇന്ത്യ കളിക്കുന്നതെന്നും ചാക്കോ പറഞ്ഞു. അടൂരിലെ പോലീസ് ട്രെയിനിംഗ് കോളേജിന്റ ചുമതല വഹികുന്ന DySP റാങ്കിലുള്ള  ഉദ്യോഗസ്ഥനാണ് ഇദ്ദേഹം ഇപ്പോള്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News