സൗബിന്‍ ഷാഹിറിന്റെ ജീവിതത്തില്‍ പുതിയ ട്വിസ്റ്റ്

നടനും സംവിധായകനുമായ സൗബിന്‍ ഷാഹിറിന്റെ ജീവിതത്തിലേക്ക് പുതിയ അതിഥിയെത്തുന്നു. സൗബിന്‍ വിവാഹിതനാകുന്നു.

ജാമിയ സഹീര്‍ ആണ് വധു. ഇരുവരുടെയും വിവാഹനിശ്ചയം കഴിഞ്ഞതായാണ് അടുത്ത വൃത്തങ്ങള്‍ നല്‍കുന്ന സൂചന.സൗബിന്‍ ഭാവി വധുവിനൊപ്പം നില്‍ക്കുന്ന ചിത്രങ്ങള്‍ ഇതിനോടകം തന്നെ പുറത്തു വന്നു കഴിഞ്ഞു.

സിനിമയിലെത്തി കുറഞ്ഞ കാലയളവിനുള്ളില്‍ നടനായും സംവിധായകനായും പ്രക്ഷകരുടെ മനസില്‍ ഇടം പിടിച്ച വ്യക്തിയാണ് സൗബിന്‍.ചുരുങ്ങിയ കാലത്തിനുള്ളില്‍ പ്രേക്ഷകര്‍ക്ക് ഇടയില്‍ ജനപ്രീയനാക്കിയ നിരവധി കഥാപാത്രങ്ങളെ സമ്മാനിക്കാനും സൗബിനായി.

ഒടുവില്‍ പറവ എന്ന ചിത്രത്തിലൂടെ സ്വതന്ത്ര സംവിധായകനുമായി. പ്രേമത്തിലെ പി.ടി മാഷ് എന്ന കഥാപാത്രമാണ് മലയാളി പ്രേക്ഷകര്‍ക്കിടയില്‍ സൗബിനെ ജനപ്രിയനാക്കിയത്.

2003ല്‍ മമ്മൂട്ടിയെ നായകനാക്കി സിദ്ദിഖ് ഒരുക്കിയ ക്രോണിക് ബാച്ച്‌ലറിലൂടെ സംവിധാനസഹായിയായി രംഗത്തെത്തിയ സൗബിന്‍ ഫാസില്‍, സിദ്ദിഖ്, റാഫി മെക്കാര്‍ട്ടിന്‍, പി സുകുമാര്‍, രാജീവ് രവി, അമല്‍ നീരദ് എന്നിവരുടെ അസോസ്യേറ്റായി പ്രവർത്തിച്ചിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News