സ്റ്റൈല്‍ മന്നന്‍ പതിനായിരം സ്‌ക്രീനുകളില്‍ ഒരുമിച്ചെത്തും; 2.0 റിലീസ് തിയതി പ്രഖ്യാപിച്ചു

പ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന രജനികാന്തിന്റെ 3D ചിത്രം 2.0 ജനുവരി 25ന് റിലീസിന് ഒരുങ്ങുന്നു. ലോകമൊട്ടാകെ 10,000 സ്‌ക്രീനുകളില്‍ ചിത്രം റിലീസിനെത്തും.

തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലായാണ് ചിത്രം ആദ്യദിനംതന്നെ പ്രദല്‍ശനത്തിനെത്തുക. ഇന്ത്യന്‍ റിലീസിന് ശേഷമാകും വിദേശ ഭാഷകളില്‍ ചിത്രം പുറത്തിറങ്ങുക.

ചിത്രത്തില്‍ ബോളിവുഡ് നടന്‍ അക്ഷയ് കുമാറും സുപ്രധാനമായ വേഷം കൈകാര്യം ചെയ്യുന്നുണ്ട്.വില്ലന്‍ കഥാപ്രത്രമായാണ് അക്ഷയ് കുമാര്‍ എത്തുന്നതെന്നായിരുന്നു ആദ്യ റിപ്പോര്‍ട്ടുകള്‍.

എന്നാല്‍ പ്രതിനായയക സ്വഭാവമുളള കഥാപാത്രമല്ലെന്നാണ് ഒടുവില്‍ ലഭിക്കുന്ന സൂചനകള്‍.450 കോടി മുതല്‍മുടക്കുമായി എത്തുന്ന ചിത്രത്തില്‍ ആമി ജാക്‌സണ്‍ ആണ് നായിക.

നിരവ് ഷാ ഛായാഗ്രഹണവും എ.ആര്‍.റഹ്മാന്‍ സംഗീതവും നിര്‍വഹിക്കുന്നു.

ഹോളിവുഡിലെ മികച്ച സാങ്കേതിക വിദഗ്ധരും അണിയറയിലുണ്ട്. ജുറാസിക് പാര്‍ക്, അയണ്‍മാന്‍, അവഞ്ചേഴ്‌സ് തുടങ്ങിയ സിനിമകള്‍ക്ക് വേണ്ടി പ്രവര്‍ത്തിച്ച അമേരിക്കയിലെ ഏറ്റവും മികച്ച അനിമട്രോണിക്‌സ് കമ്പനിയായ ലെഗസി ഇഫക്റ്റ്‌സ് ആണ് സിനിമക്ക് വേണ്ടി പ്രവര്‍ത്തിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News