ഗെയിലിലെ യുഡിഎഫിന്റെ ഇരട്ടത്താപ്പ് പുറത്ത്; ‘ഭൂമിക്കടിയില്‍ കുഴിച്ചിട്ടിരിക്കുന്ന ബോംബെന്ന പ്രചരണം തെറ്റ്;’ ഉമ്മന്‍ചാണ്ടിയുടെ നിലപാട് ഇങ്ങനെ

തിരുവനന്തപുരം:  ഗെയില്‍ സമരത്തിന് പിന്തുണയുമായി എത്തിയ UDFന്റെ നിലപാട് രാഷ്ട്രീയ മുതലെടുപ്പെന്ന് വ്യക്തമാകുന്നു.

ഭരണത്തിലിരുന്നപ്പോള്‍ ഗെയില്‍ പദ്ധതിയെ അനുകൂലിച്ചവരാണ് ഇപ്പോള്‍ പ്രതിഷേധവുമായി രംഗത്തെത്തിയത്. ഗെയില്‍ പൈപ്പ് ലൈന്‍ പദ്ധതി സുരക്ഷിതമാണെന്നും ഇത് വികസനത്തിന് അനിവാര്യമാണെന്നുമായിരുന്നു UDF സര്‍ക്കാരിന്റെ നിലപാട്.

പദ്ധതി അപകടമുണ്ടാക്കുമെന്ന പ്രചരണത്തോട് യോജിക്കാന്‍ കഴിയില്ലെന്ന് അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും നിലപാടെടുത്തു. ഇത് വ്യക്തമാക്കുന്ന ഉമ്മന്‍ചാണ്ടിയും വ്യവസായമന്ത്രി കുഞ്ഞാലിക്കുട്ടിയും നിയമസഭയില്‍ നല്‍കിയ മറുപടിയുടെ പകര്‍പ്പ് പീപ്പിള്‍ ടി.വിക്ക് ലഭിച്ചു.

ഗെയില്‍ സമരത്തിന്റെ മറവില്‍ രാഷ്ടട്രീയ മുതലെടുപ്പിനുള്ള നീക്കമാണ് പ്രതിപക്ഷം നടത്തുന്നത്. ഇത് സാധുകരിക്കുന്നതാണ് ഭരണത്തിലിരുന്നപ്പോള്‍ അവര്‍ സ്വീകരിച്ച നിലപാട്.

ഗെയില്‍ പൈപ്പ് ലൈന്‍ പദ്ധതിയെ അനുകൂലിച്ച് UDF മന്ത്രിസഭയിലെ വ്യവസായ മന്ത്രിയായിരുന്ന പി.കെ കുഞ്ഞീലിക്കുട്ടി 13ാം കേരള നിയമസഭയുടെ വിവിധ സെഷനുകളിലായി നല്‍കിയ മറുപടിയുടെ പ്രസക്ത ഭാഗങ്ങള്‍ ഇങ്ങനെ.

കേരളത്തിന്റെ വികസനത്തിന് പദ്ധതി മുതല്‍കൂട്ടാണ്. ജനങ്ങളുടെ ആശങ്കകള്‍ അകറ്റുന്നതിനും പൈപ്പലൈന്‍ സുരക്ഷിതമാണെന്നും ബോധ്യപ്പെടുത്താന്‍ പ്രചാരണങ്ങള്‍ സര്‍ക്കാര്‍ നടത്തിവരുന്നുണ്ട്.

ജനങ്ങളുടെ ആശങ്കകള്‍ അകറ്റുന്നതിന് സര്‍ക്കാര്‍ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ നടത്തിവരുന്ന. പദ്ധതിയിലൂടെ സംസ്ഥാനത്തിനുണ്ടാകുന്ന നേട്ടങ്ങളെ കുറിച്ച് ഉത്തമബോധ്യമുള്ളത് കൊണ്ടാണ് പദ്ധതിയുമായി മുന്നോട്ട് പോകുന്നത്.

യാതൊരു കാരണവശാലും പദ്ധതി ഉപേക്ഷിക്കില്ലെന്നും കുഞ്ഞാലിക്കുട്ടി മറുപടിയില്‍ വ്യക്തമാക്കി.

മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും ഗെയില്‍ പദ്ധതി നടപ്പിലാക്കണമെന്ന നിലപാടാണ് സ്വീകരിച്ചത്. 2014ല്‍ നിയമസഭയില്‍ എ.പി അബദുള്ളകുട്ടിയുടെ ഉപക്ഷേപത്തിന് മറുപടിയായി പൈപ്പ് ലൈന്‍ പദ്ധതി സംസ്ഥാനത്തിന്റെ ഭാവിയുടെ ആവശ്യമാണെന്നും പദ്ധതിയെ ഭയക്കേണ്ടതില്ലെന്നുമായിരുന്നു അന്ന് ഉമ്മന്‍ചാണ്ടി സ്വീകരിച്ച നിലപാട്.

ഉയരുന്ന എതിര്‍പ്പുകള്‍ ബോധവത്കരണത്തിലൂടെ ഇല്ലാതാക്കി പദ്ധതി എത്രയും വേഗം നടപ്പിലാക്കണമെന്നുമായിരുന്നു ഉമ്മന്‍ചാണ്ടി അന്ന് വ്യക്തമാക്കിയത്.
പദ്ധതി അപകടമുണ്ടാക്കുമെന്ന പ്രചരണത്തോട് യോജിക്കാന്‍ കഴിയില്ല.

വികസനത്തിന് എതിര് നില്‍ക്കുന്ന ഇത്തരം പ്രചാരണങ്ങളോട് ഒരു രാഷ്ട്രീയ പാര്‍ട്ടിക്കും യോജിക്കാന്‍ സാധിക്കില്ലെന്നുമായിരുന്നു ഉമ്മന്‍ചാണ്ടി അന്ന് സ്വീകരിച്ച നിലപാട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel