വിഴിഞ്ഞം സമരം അവസാനിച്ചു; ജില്ലാ കലക്ടര്‍ നടത്തിയ ചര്‍ച്ചയിലാണ് സമരം ധാരണയിലെത്തിയത്

തിരുവനന്തപുരം വിഴിഞ്ഞം രാജ്യാന്തര തുറമുഖ നിര്‍മാണം തടസപ്പെടുത്തിയുള്ള സമരം പ്രദേശവാസികള്‍ പിന്‍വലിച്ചു.

ജില്ലാ കലക്ടര്‍ കെ.വാസുകിയുടെ നേതൃത്വത്തില്‍ നടന്ന ചര്‍ച്ചയിലാണ് സമരം ധാരണയിലെത്തിയത്. സമരക്കാരുടെ എല്ലാ ആവശ്യങ്ങളും പരിഗണിക്കാമെന്ന കളക്ടര്‍ ഉറപ്പ് നല്‍കി. കരമടി തൊഴിലാളികളുടെ നഷ്ടപരിഹാര കുടിശ്ശിക എത്രയും വേഗം നല്‍കാനും യോഗത്തില്‍ ധാരണയായി.

വിഴിഞ്ഞം രാജ്യാന്തര തുറമുഖ നിര്‍മാണം തടസപ്പെടുത്തിയുള്ള സമരം 11ാം ദിവസത്തിലെത്തി നില്‍ക്കുമ്പോഴാണ് കാര്യങ്ങള്‍ സമവായത്തിലെത്തിയത്. ജില്ലാ കളക്ടര്‍ കെ.വാസുകി സമര സമിതി പ്രവര്‍ത്തകരുമായി നടത്തിയ ചര്‍ച്ചയില്‍ അവരുടെ ആവശ്യങ്ങള്‍ പരിഗണിക്കാമെന്ന് ഉറപ്പ് നല്‍കി. ഇതെ തുടര്‍ന്നാണ് സമരം ധാരണയിലെത്തിയത്.

കരമടി തൊഴിലാളികളുടെ നഷ്ടപരിഹാര കുടിശ്ശിക എത്രയും വേഗം നല്‍കും. അര്‍ഹരായവര്‍ പാക്കേജില്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്നത് ഈ മാസം 30നകം സര്‍വ്വെ നടത്തി പരിശോധിക്കും.

പദ്ധതി പ്രദേശത്തെ മത്സ്യത്തൊഴിലാളികള്‍ക്ക് 10 ദിവസത്തിനകം മണ്ണെണ്ണ ലഭ്യത ഉറപ്പാക്കും. ഒപ്പം പ്രദേശവാസികളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സ്ഥിരം മേല്‍നോട്ട സമിതിക്ക് രൂപം നല്‍കാനും ചര്‍ച്ചയില്‍ ധാരണയായി.

വിഴിഞ്ഞം പുനരധിവാസ പാക്കേജ് ഉടന്‍ നടപ്പാക്കണം എന്നാവശ്യപ്പെട്ട് ഒക്ടോബര്‍ 24നാണ് വിഴിഞ്ഞം പാരിഷ് കൗണ്‍സിലിന്റെ നേതൃത്വത്തില്‍ സമരമാരംഭിച്ചത്. ഇതെ തുടര്‍ന്ന് വിഴിഞ്ഞം തുറമുഖ നിര്‍മ്മാണവും സ്തംഭിച്ചിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News