ഷൂട്ടിംഗ് രഹസ്യങ്ങള്‍ പുറത്തുവിട്ട് സന്തോഷ് പണ്ഡിറ്റ്

സംവിധായകന്‍ മുല്‍ ലൈറ്റ് ബോയ് വരെയുള്ള ജോലികള്‍ ഒറ്റയ്ക്ക് നിര്‍വ്വഹിക്കുന്ന സന്തോഷ് പണ്ഡിറ്റിന്റെ ഷൂട്ടിംഗ് ലൊക്കേഷനിലെ വിശേഷങ്ങള്‍ ഇതാ അദ്ദേഹം പുറത്തുവിട്ടിരിക്കുകയാണ്.

പുതിയ ചിത്രമായ ഉരുക്കസതീശന്റെ ലോക്കഷനിലെ വീഡിയേ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്താണ് തന്റെ ഷൂട്ടിംഗ് ഇങ്ങനെയൊക്കെയാണെന്ന് സന്തോഷ് വെളിപ്പെടുത്തുന്നത്. തന്റെ സഹായികളാകാന്‍ വരുന്നവരോട് കര്‍ശന നിര്‍ദ്ദേശങ്ങളാണ് സന്തോഷിന് വെക്കാനുള്ളത്.

സന്തോഷ് പണ്ഡിറ്റിന്റെ ഫേസ് ബുക്ക് പോസ്റ്റ് ഇങ്ങനെ

എന്‌ടെ ‘ഉരുക്കു സതീശന്‍’ സിനിമയുടെ സെറ്റില്‍നിന്നുള്ള വീഡിയോ ആണേ….production boy യുടെ
പണി മുതല്‍ പരമാവധി ജോലികള്‍ ഞാനൊറ്റക്കാണു
ചെയ്യുന്നത്…helpers, assistants ഇല്ല….

ഭക്ഷണം പലപ്പോഴും ഏതെങ്കിലും വീട്ടുകാരുമായ് സൗഹൃദത്തിലായ് അരിയും പച്ചക്കറികളും എല്ലാം വാങ്ങി കൊടുത്തു ഉണ്ടാക്കും. അല്ലെങ്കില്‍ ഏതെങ്കിലും നാടന്‍ ഭക്ഷണശാലയില്‍ നിന്നും
ഭക്ഷണം വാങ്ങി സെറ്റിലില്‍ ഞാന്‍ വിളമ്പി കൊടുക്കും. എന്നെ സംബന്ധിച്ചിടത്തോളം എല്ലാം സിമ്പിള്‍ ആണ്.

ഏകദേശം 15 മുതല്‍ 25 വരെ ആളുകളേ ഓരോ ദിവസവും സെറ്റില്‍ ഉണ്ടാകൂ….സെറ്റില്‍ വരുന്ന പലരുംഎന്നെ സഹായിക്കുവാന്‍ വരുമ്പോഴും ഞാന്‍ സ്‌നഹപൂര്‍വ്വം നിരസിക്കാറുണ്ട്. എല്ലാവരും ഭക്ഷണം കഴിച്ചു കഴിഞ്ഞതിനു ശേഷമേ ഞാന്‍ കഴിക്കാറുള്ളൂ…

എന്റെ ഷൂട്ടിങ്ങ് സെറ്റു കണ്ടാല്‍ ഒരു സിനിമാ സെറ്റായിട്ടു ആര്‍ക്കും തോന്നില്ല….എല്ലാവരേയും തുല്ലൃമായി പരിഗണിച്ച് , ചെറിയ ജോലിക്കാര്‍, ചെറിയ റോള്‍ ചെയ്യുന്നവര്‍ എന്നീ വലുപ്പ ചെറുപ്പം ഇല്ലാതെ  ഒരേ ചിന്തയോടെ യാതൊരു വിധ ജാഡയും അംഗീകരിക്കാത്ത രീതിയാണ് എന്റേത്.

അതാത് ദിവസത്തെ ജോലി കഴിഞ്ഞാല്‍ വൈകുന്നരം എല്ലാവരും തിരിച്ചു വീട്ടിലേക്കു പോകണം…
പരമാവധി ലോഡ്ജിങ്ങ് ഇല്ല. പഠിക്കുന്ന കുട്ടികളാണെങ്കില്‍
സെറ്റില്‍ ബുക്കെടുത്തു വരണം.

Free time ല്‍ വെറുതെ ഇരിക്കാതെ അവര്‍ പഠിച്ചിരിക്കണം…ആരാന്റെ കുറ്റവും ,കുറവും പറഞ്ഞീരിക്കുവാന്‍ സമ്മതിക്കില്ല.പുകവലി മദൃപാനം സെറ്റില്‍ അനുവദിക്കാറില്ല.

എന്റെ വിമര്‍ശകര്‍ക്ക് എന്റെ ഈ ശൈലി ഒട്ടും ഇഷ്ടയല്ല കെട്ടോ.ഇങ്ങനൊക്കെ ചിന്തിച്ചാല്‍ മലയാള സിനിമാ തന്നെ നശിച്ചു പോകും എന്നാണ് അവരുടെ പക്ഷം…ഏതായാലും ഞാന്‍ ഈ രീതിയില്‍ തുടരും. ഉരുക്കു സതീശന്‍’ സെറ്റില്‍ ഞങ്ങളുടെ സാദാ ഉച്ച ഭക്ഷണം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News