അമിത് ഷായ്ക്കു പിന്നാലെ മക്കള്‍ വിവാദത്തില്‍ കുരുങ്ങി അജിത് ഡോവലും; മകന്റെ കമ്പനിക്ക് വന്‍വിദേശ സഹായം; കണക്കുകള്‍ പുറത്തു വിട്ട് ‘ദ് വയര്‍’

ന്യൂഡല്‍ഹി: അമിത് ഷായുടെ മകന്റെ കമ്പനിയുടെ കണക്കുകള്‍ പുറത്തു വിട്ട ‘ദ് വയര്‍’ വാര്‍ത്താ സൈറ്റ് പുതിയ വെളിപ്പെടുത്തലുമായി രംഗത്ത്.

ഇന്ത്യ ഫൗണ്ടേഷന്‍ എന്ന അജിത് ഡോവലിന്റെ മകന്‍ ശൗര്യ മുഖ്യനടത്തിപ്പുകാരനായ സംഘടനക്കു വിദേശത്തു നിന്നും ലഭിക്കുന്ന പണവുമായി ബന്ധപ്പെട്ടാണ് പുതിയ വെളിപ്പെടുത്തല്‍.

മുതിര്‍ന്ന ബിജെപി നേതാക്കളാണ് ഈ സംഘടനയുടെ തലപ്പത്തുള്ളത് . പ്രതിരോധ മന്ത്രി നിര്‍മലാ സീതാരാമന്‍ ശൗര്യ ഡോവലും ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി റാം മാധവും ചേര്‍ന്നു നടത്തുന്ന ഫൗണ്ടേഷന്റെ ഡയറക്ടര്‍മാരില്‍ നിര്‍മല സീതാരാമനു പുറമെ കേന്ദ്രമന്ത്രിമാരായ സുരേഷ് പ്രഭു, ജയന്ത് സിന്‍ഹ, എം.ജെ.അക്ബര്‍ എന്നിവരുമുണ്ട്.

ബിജെപി അധികാരത്തിലെത്തിയതോടെ രാജ്യത്തെ ഏറ്റവും ശക്തമായ ഗവേഷണചര്‍ച്ചാ വേദികളിലൊന്നാണ് ഇന്ത്യ ഫൗണ്ടേഷന്‍. ആയുധ ഇടപാടുകള്‍ നടത്തുന്ന കമ്പനികളില്‍നിന്നു സംഭാവന സ്വീകരിക്കുന്ന ഒരു സംഘടനയുടെ തലപ്പത്ത് പ്രതിരോധമന്ത്രിയും ഭാഗമാകുന്നതും ഈ കമ്പനികളില്‍ നിന്നുള്ള സംഭാവന വളരെ അധികം വര്‍ധിച്ചതും വയര്‍ ചുണ്ടിക്കാട്ടുന്നു.

ദേശീയ സുരക്ഷാ ഉപദേഷ്ടാവിന്റെ മകന്‍ സംഘടനയുടെ തലപ്പത്തുള്ളതു കാര്യങ്ങള്‍ കൂടുതല്‍ ഗൗരവതരമാക്കുന്നു. ഫൗണ്ടേഷന്‍ നടത്തിയ സെമിനാറുകളില്‍ ചിലതു സ്‌പോണ്‍സര്‍ ചെയ്തവരുടെ കൂട്ടത്തില്‍ ബോയിങ് കമ്പനിയുണ്ട്.

ബോയിങ്ങില്‍നിന്ന് 111 വിമാനങ്ങള്‍ വാങ്ങാനുള്ള 70,000 കോടിയുടെ ഇടപാടു സംബന്ധിച്ചു സിബിഐ അന്വേഷണം നടക്കുകയാണ്. ബോയിങ്ങില്‍നിന്നു സംഭാവന വാങ്ങുന്ന ഇന്ത്യ ഫൗണ്ടേഷന്റെ ഡയറക്ടര്‍മാരില്‍ ഒരാള്‍ വ്യോമയാന സഹമന്ത്രി ജയന്ത് സിന്‍ഹയാണെന്നതു ദുരൂഹം.വിദേശ ബാങ്കുകളില്‍ നിന്നും സംഭാവനകള്‍ സ്വീകരിക്കുന്നു.

വരുമാന സ്രോതസുകളെക്കുറിച്ചുള്ള വിവരങ്ങള്‍ ഫൗണ്ടേഷന്‍ വ്യക്തമാക്കിയിട്ടില്ല. കോണ്‍ഫറന്‍സുകളും പരസ്യവും ജേണല്‍ ്രപസിദ്ധീകരണവുമാണു വരുമാനമാര്‍ഗമെന്നു ശൗര്യ ഡോവല്‍ പറയുന്നു.

എന്നാല്‍, ന്യൂഡല്‍ഹിയിലെ സമ്പന്ന മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഓഫിസിന്റെ വാടക, ജീവനക്കാരുടെ ശമ്പളം എന്നിവ എങ്ങനെ നല്‍കുന്നു എന്നതിനെക്കുറിച്ചു വ്യക്തതയില്ല. ജേണലില്‍ കാര്യമായ പരസ്യങ്ങള്‍ ഉള്ളതായി കാണുന്നില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News