പിന്നെ എന്താണ് ഭീകരവാദം? പ്രകാശ് രാജ് ചോദിക്കുന്നു

സദാചാരത്തിന്‍റെ പേരില്‍ ദമ്പതിക‍ളെ തെരുവില്‍ ശാരീരികമായ കൈകാര്യം ചെയ്യുന്നത് തീവ്രവാദം അല്ല.
ഗോവധം നടത്തി എന്ന് സംശയം മാത്രമുള്ള വ്യക്തികളെ ജനക്കൂട്ടം മര്‍ദ്ദിച്ച് കൊലപ്പെടുത്തുന്നതും ഭീകരവാദമല്ല.
എതിര്‍ അഭിപ്രായം ഉയര്‍ത്തുന്നവര്‍ക്ക് നേരെ ഭീഷണി ഉയര്‍ത്തി അവരെ നിശബ്ദരാക്കാന്‍ ശ്രമിക്കുന്നതും ഭീകരവാദമല്ല.പിന്നെ എന്താണ് തീവ്രവാദം?

ചോദിക്കുന്നത് മറ്റാരുമല്ല, ഹിന്ദു തീവ്രവവാദികള്‍ക്ക് ചുരുങ്ങിയ കാലം കൊണ്ട് തന്നെ
കണ്ണിലെ കരടായ നടന്‍ പ്രകാശ് രാജ്. രാജ്യത്ത് ഹിന്ദു തീവ്രവാദം യാഥാര്‍ത്ഥ്യമാണെന്ന നടന്‍ കമല്‍ഹാസന്‍റെ പരാമര്‍ശത്തിന് പിന്തുണ പ്രഖ്യാപിച്ചാണ് പ്രകാശ് രാജിന്‍റെ ട്വീറ്റ്.

ഒരു തമി‍ഴ് വാരികയില്‍ കമല്‍ഹാസന്‍ എ‍ഴുതിയ ലേഖനമാണ് വിവാദമായത്. പ്രകാശ് രാജിന് മുന്‍പ് നടന്‍ അരവിന്ദ് സ്വാമിയും കമല്‍ഹാസന് പിന്തുണയുമായി വന്നിരുന്നു.

തീവ്രവാദത്തെ നിര്‍വചിച്ചായിരുന്നു അരവിന്ദസ്വാമിയുടെ പോസ്റ്റ്. ഒരു വ്യക്തി നിയമത്തെ മറികടന്ന്, ആക്രമണത്തിലൂടെയും പ്രകോപനത്തിലൂടെയും പൊതുജനത്തിന്‍റെ മേല്‍ തന്‍റെ ലക്ഷ്യങ്ങള്‍ രാഷ്ട്രീയമായും അടിച്ചേല്‍പ്പിക്കുന്നതാണ് തീവ്രവാദം എന്നായിരുന്നു അരവിന്ദ് സ്വാമിയുടെ ട്വീറ്റ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News