പ്രതിഷേധങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ മാത്രം; കാര്യമാക്കുന്നില്ല; അബ്രാഹമണ പൂജാരി യദുകൃഷ്ണന്‍

തനിക്കെതിരെ ഉയര്‍ന്നു വന്നിരുന്ന പ്രതിഷേധങ്ങള്‍ കാര്യമാക്കുന്നില്ലെന്ന് അബ്രാഹ്മണ പൂജാരിയായി നിയമിതനായ യദുകൃഷ്ണന്‍.

പ്രതിഷേധങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ മാത്രമാണെന്നും സംസ്ഥാന സര്‍ക്കാറില്‍ നിന്നും മറ്റ് എല്ലാവരില്‍ നിന്നും നല്ല സഹകരണമാണ് തനിക്ക് ലഭിക്കുന്നതെന്നും യദുകൃഷ്ണന്‍ പറഞ്ഞു.

തിരുവല്ല വളഞ്ഞവട്ടം ശ്രീമഹാദേവ ക്ഷേത്രത്തിലെ പൂജകളുടെ കൃത്യവിലോപത്തിനെതിരെ എന്ന പേരില്‍ യോഗക്ഷേമ സഭയും അഖില കേരള ശാന്തിക്ഷേമ യൂണിയനും ദളിത് വിഭാഗത്തില്‍ നിന്നും പൂജാരിയായി നിയമിക്കപ്പെട്ട യദുകൃഷ്ണനെതിരെ സമരവുമായി രംഗത്തുവരാന്‍ തയ്യാറായിരുന്നു.

എന്നാല്‍ പ്രതിഷേധങ്ങളൊന്നും തന്നെ ബാധിച്ചിട്ടില്ലെന്നും പ്രതിഷേധങ്ങളെല്ലാം സോഷ്യല്‍ മീഡിയയില്‍ മാത്രമാണെന്നും യദു പറഞ്ഞു.

എന്നാല്‍ യദുകൃഷ്ണന് ഈ വിഷയത്തില്‍ സംസ്ഥാന സര്‍ക്കാറില്‍ നിന്നടക്കം മികച്ച പിന്തുണയാണ് ലഭിച്ചത്. അതിനുള്ള നന്ദിയും അദ്ദേഹം രേഖപ്പെടുത്തി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here