ബോളിവുഡ് ചോക്ലേറ്റ് നായകന്‍ ഷാഹിദ് കപൂറിന്റെ അമ്മ; ലാലേട്ടന്‍ ചിത്രത്തിലെ നായികയായിരുന്നെന്ന് അറിയാമോ

ദാവണിയുടുത്ത് മലയാളത്തനിമയോടെ കടന്നു വന്ന നായിക. പിന്നീട് കണ്ടില്ലെങ്കിലും മലയാളികള്‍ക്ക് പ്രിയങ്കരിയായിരുന്നു ഈ നായിക. മലയാളത്തിലായിരുന്നു നിലീമ അസീം എന്ന ബോംബെക്കാരി പെണ്‍കുട്ടിയുടെ സിനിമാ അരങ്ങേറ്റം.

1984 ല്‍ റിലീസ് ചെയ്ത സത്യന്‍ -അന്തിക്കാട് – മോഹന്‍ ലാല്‍ ചിത്രം കളിയില്‍ അല്‍പ്പം കാര്യത്തിലൂടെയാണ് നീലിമ വെള്ളിത്തിരയിലെത്തുന്നത്.

പട്ടണത്തെ സ്നേഹിയ്ക്കുകയും, പട്ടണത്തില്‍ ജീവിയ്ക്കാന്‍ സ്വപ്നം കാണുകയും ചെയ്യുന്ന ഗ്രാമീണ പെണ്‍കുട്ടിയാണ് രാധ എന്ന കഥാപാത്രം.

രാധ ശ്രദ്ധിക്കപ്പെട്ടെങ്കിലും നീലിമ പിന്നീട് ബോളിവുഡിലേക്ക് ചുവട് മാറ്റി. ഇരുപതോളം സിനിമകള്‍ ബോളിവുഡില്‍ ചെയ്തു. അതിനിടയില്‍ ടെലിവിഷന്‍ രംഗത്തും നീലിമ ശ്രദ്ധേയായിരുന്നു .

ഇപ്പോള്‍ സിനിമാരംഗത്ത് സജീവമല്ലെങ്കിലും ബോളിവുഡില്‍ ഒരുപാട് ആരാധകരുള്ള ഒരു നായകന്റെ അമ്മയാണ് നിലീമ .

ബോളിവുഡിലെ ചോക്ക്‌ലേറ്റ് നായകന്‍ സാക്ഷാല്‍ ഷാഹിദ് കപൂറിന്റെ അമ്മയാണ് മലയാളികളുടെ ഈ രാധ. രാധയുടെയും ആദ്യ ഭര്‍ത്താവ് പങ്കജ് കപൂറിന്‍രെയും മകനാണ് ഷാഹിദ് കപൂര്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News