വാതക പൈപ്പ്‌ലൈന്‍ നിര്‍മ്മാണം നിര്‍ത്തിവയ്ക്കില്ലെന്ന് ഗെയ്ല്‍

കോഴിക്കോട്: മുക്കത്ത് സംഘര്‍ഷങ്ങളുടെയും പശ്ചാത്തലത്തില്‍ വാതക പൈപ്പ്‌ലൈന്‍ നിര്‍മ്മാണം നിര്‍ത്തിവയ്ക്കില്ലെന്ന് ഗെയ്ല്‍ അറിയിച്ചു. നിര്‍മ്മാണം നിര്‍ത്താന്‍ നിര്‍ദ്ദേശം കിട്ടിയിട്ടില്ലെന്നും പദ്ധതിയുടെ അലൈന്‍മെന്റ് മാറ്റാനാകില്ലെന്നും ഗെയ്ല്‍ ഡിജിഎം പറഞ്ഞു.

അതേ സമയം പൈപ്പിടല്‍ ജോലികള്‍ നിര്‍ത്തിവെക്കാതെ ചര്‍ച്ച കൊണ്ട് ഫലമില്ലെന്ന നിലപാടിലാണ് സമരസമിതി. വ്യവസായ മന്ത്രി എസി മൊയ്തീന്റെ അധ്യക്ഷതയില്‍ തിങ്കളാഴ്ച വൈകിട്ട് കോഴിക്കോട് കളക്ട്രേറ്റിലാണ് സംസഥാന സര്‍ക്കാരുമായി ചര്‍ച്ച .

സര്‍ക്കാര്‍ നിശ്ചയിച്ചതിലും കൂടുതല്‍ നഷ്ടപരിഹാരം നല്‍കാന്‍ തയ്യാറായ സാഹചര്യത്തില്‍ പണി നിര്‍ത്തിവേക്കണ്ടന്ന നിലപാടിലാണ് നിലപാടിലാണ് ഗെയില്‍ അധികൃതര്‍

അതേസമയം ഭാവി കാര്യങ്ങള്‍ തീരുമാനിക്കാന്‍ ഗെയില്‍ വിരുദ്ധ സമരസമിതി ഇന്ന് യോഗം ചേരും. എം.ഐ ഷാനവാസ് എം.പിയുടെ നേതൃത്വത്തിലാണ് യോഗം. തിങ്കളാഴ്ച സംസ്ഥാന സര്‍ക്കാരുമായി നടക്കുന്ന ചര്‍ച്ചയില്‍ ഉന്നയിക്കേണ്ട കാര്യങ്ങള്‍ ഇന്നത്തെ യോഗത്തില്‍ തീരുമാനിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News