സ്ഥലവും സമയവും കുറിച്ചു; സാന്റിയാഗോ ബര്‍ണബ്യുവില്‍ ആദ്യം എല്‍ ക്ലാസിക്കോ യുദ്ധം; സര്‍വ്വ സന്നാഹങ്ങളുമായി ബാഴ്‌സയും റയലും

റയല്‍ മാഡ്രിഡും ബാഴ്‌സലോണയും ഏറ്റുമുട്ടുന്നത് എക്കാലത്തും കാല്‍പ്പന്തുലോകത്തെ ഏറ്റവും ആവേശകരമായ പോരാട്ടമാണ്. കാലമേറെ മുന്നോട്ട് പോയിട്ടും എല്‍ ക്ലാസിക്കോയുടെ ആവേശത്തിന് തെല്ലും കുറവില്ല.

ആരാധകരെ ആവേശത്തിലാക്കികൊണ്ട് നടപ്പു സീസണിലെ എല്‍ക്ലാസിക്കോയ്ക്കുള്ള തിയതി പ്രഖ്യാപിച്ചു. ഡിസംബര്‍ 23ന് ശിനായാഴ്ച റയല്‍ മാഡ്രിഡിന്റെ തട്ടകമായ സാന്റിയാഗോ ബെര്‍ണാബുവില്‍ വെച്ചായിരിക്കും ആദ്യ എല്‍ ക്ലാസിക്കോ.

നിലവിലെ ചാമ്പ്യന്‍മാരായ റയല്‍ മാഡ്രിഡ് പതിവില്ലാത്ത തരത്തില്‍ ഇക്കുറി വെല്ലുവിളി നേരിടുകയാണ്. ലാലീഗയില്‍ ഇതുവരെ പത്ത് മത്സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ ക്രിസ്റ്റ്യാനോയും കൂട്ടരും 20 പോയിന്റുമായി മൂന്നാം സ്ഥാനത്താണ്.

മറുവശത്ത് ബാഴ്‌സയാകട്ടെ നെയ്മറിന്റെ അഭാവത്തിലും അത്ഭുതകുതിപ്പാണ് നടത്തുന്നത്. പത്ത് മത്സരങ്ങളില്‍ നിന്ന് 28 പോയിന്റുമായി കിരീടത്തില്‍ കണ്ണുവെച്ചിരിക്കുകയാണ് മെസിയും സംഘവും.

ലീഗില്‍ ഇതുവരെ തോല്‍വിയറിയാതെ മുന്നേറുന്ന കറ്റാലന്‍വമ്പന്‍മാര്‍ വമ്പന്‍ ആത്മവിശ്വാസത്തിലാണ്. മെസിക്കൊപ്പം മുന്നേറ്റനിരയും മികച്ച ഫോമിലാണെന്നത് സീസണില്‍ കിരീടങ്ങള്‍ വാരിക്കൂട്ടാമെന്ന സ്വപ്‌നമാണ് ആരാധകര്‍ക്ക് സമ്മാനിക്കുന്നത്.

മെയ് ആറിനാണ് ലാലീഗയിലെ രണ്ടാം എല്‍ ക്ലാസിക്കോ. ബാഴ്‌സലോണയുടെ തട്ടകമായ ന്യൂക്യാംമ്പിലായിരിക്കും പോരാട്ടം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here