ഗുജറാത്ത് തിരഞ്ഞെടുപ്പില്‍ അട്ടിമറി ഭയം; ഒടുവില്‍ മോദിയും പറഞ്ഞു ജിഎസ്ടിയില്‍ മാറ്റം വരുത്തും

ദില്ലി: ചരക്ക് സേവന നികുതി സമ്പ്രദായത്തില്‍ ഭാവിയില്‍ ആവശ്യമായ മാറ്റങ്ങള്‍ വരുത്തുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.

ജി എസ് ടിയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ ഏറെക്കുറെ പരിഹരിച്ചുവെന്നും പ്രധാന മന്ത്രി പറഞ്ഞു.ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പില്‍ ജി എസ് ടി തിരിച്ചടി ആകുമെന്ന വിലയിരുത്തലുകള്‍ക്കിടെയാണ് പ്രധാന മന്ത്രിയുടെ പ്രഖ്യാപനം.

നിക്ഷേപ സൗഹൃദ രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യയുടെ റാങ്ക് ഉയര്‍ന്നത് ചിലര്‍ക്ക് മനസ്സിലായിട്ടില്ല.തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കുക എന്നത് സര്‍ക്കാരിന് അവസരവും അതെ സമയം വെല്ലുവിളിയും ആണെന്നും ദില്ലിയില്‍ നടന്ന ഒരു സാമ്പത്തിക സെമിനാറില്‍ പ്രധാനമന്ത്രി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News