കേരളത്തിലെ മത സൗഹാര്‍ദ്ദം തകര്‍ക്കാന്‍ ചില ശക്തികള്‍ ശ്രമിക്കുന്നതായി എഴുത്തുകാരന്‍ സക്കറിയ

ദില്ലി: കേരളത്തിന്റെ മത സൗഹാര്‍ദ്ദം തകര്‍ക്കാന്‍ ചില ശക്തികള്‍ നിരന്തര ശ്രമം നടത്തുന്നതായി എഴുത്തുകാരന്‍ സക്കറിയ.മുപ്പത്തിയൊന്നു ശതമാനം മാത്രം വോട്ടു നേടി അധികാരത്തില്‍ എത്തിയ മോഡി സര്‍ക്കാരിന് അധിക കാലം ആയുസ്സ് ഉണ്ടാകില്ലെന്നും സക്കറിയ പറഞ്ഞു.

ദേശീയ തലത്തില്‍ കേരളത്തിനെതിരെ നടക്കുന്ന ദുഷ്പ്രചരണങ്ങളെ ദില്ലിയില്‍ പ്രവര്‍ത്തിക്കുന്ന മലയാളി മാധ്യമ പ്രവര്‍ത്തകര്‍ തുറന്നു കാട്ടണമെന്നും സക്കറിയ അഭിപ്രായപ്പെട്ടു.കേരള പ്രസ്സ് ക്ലബ്ബ് ദില്ലിയുടെ പ്രവര്‍ത്തന ഉത്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു സക്കറിയ.

ദില്ലി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന മലയാളി മാധ്യമ പ്രവര്‍ത്തകര്‍ സംസ്ഥാനത്തിന്റെ അംബാസിഡര്‍മാരായി മാറണമെന്ന് സക്കറിയ പറഞ്ഞു. മലയാളികള്‍ മതേതര വാദികളാണ്.എന്നാല്‍ കേരളത്തിന്റെ മത സൗഹാര്‍ദം തകര്‍ക്കാന്‍ ചിലര്‍ നിരന്തരം ശ്രമിക്കുന്നു.

പക്ഷെ അവര്‍ അതില്‍ വിജയിക്കില്ല.രാജ്യം മുഴുവന്‍ വര്‍ഗീയ ശക്തികള്‍ പിടി മുറുക്കിയാലും കേരളം മതേതര ഇടമായി അവശേഷിക്കുമെന്നും സക്കറിയ പറഞ്ഞു.കേരളത്തെ മോശമായി ചിത്രീകരിച്ചുള്ള പ്രചാരണങ്ങള്‍ ഗൗരവമായി കാണണം.

കേരളത്തിനെതിരെ നടത്തുന്ന ദുഷ് പ്രചാരണങ്ങളെ തുറന്നു കാട്ടാന്‍ ദേശീയ മാധ്യമങ്ങളില്‍ ഉള്‍പ്പെടെ രാജ്യ തലസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന മലയാളികളായ മാധ്യമ പ്രവര്‍ത്തകര്‍ക്കു കഴിയുമെന്നും സക്കറിയ ഓര്‍മിപ്പിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel