കുട്ടികള്‍ക്ക് മുഖ്യമന്ത്രിയുടെ സമ്മാനം; അത്ഭുതത്തോടെ കുട്ടികള്‍

തിരുവനന്തപുരം: സെക്രട്ടേറിയറ്റിലെത്തി മുഖ്യമന്ത്രി പിണറായി വിജയനെ കണ്ട് മടങ്ങുമ്പോള്‍ കുട്ടികള്‍ ആഗ്രഹ സഫലീകരണം ഇത്രയും വേഗം പ്രതീക്ഷിച്ചിട്ടുണ്ടാകില്ല.

കാഴ്ചപരിമിതിയുള്ള കുട്ടികള്‍ക്ക് 24 മണിക്കുറിനുള്ളിലാണ് മുഖ്യമന്ത്രിയുടെ സമ്മാനമെത്തിയത് . നവംബര്‍ രണ്ടിന് വൈകിട്ടാണ് വഴുതക്കാട് സര്‍ക്കാര്‍ അന്ധവിദ്യാലയത്തിലെ 1 മുതല്‍ 12 വരെ ക്ലാസുകളില്‍ പഠിക്കുന്ന മുപ്പതോളം കുട്ടികള്‍ മുഖ്യമന്ത്രിയെ സന്ദര്‍ശിച്ച് വിവിധ ആവശ്യങ്ങളുന്നയിച്ചത്.

വിശേഷങ്ങള്‍ തിരക്കിയും മധുര പലഹാരങ്ങള്‍ നല്‍കിയും കുട്ടികളോടൊപ്പം സ്നേഹപൂര്‍വം സമയം ചെലവിട്ട മുഖ്യമന്ത്രി കുട്ടികളുടെ ആവശ്യങ്ങള്‍ പരിഗണിക്കാമെന്ന് വാക്കുനല്‍കിയിരുന്നു.

യുപി തലം മുതലുള്ള 20 കുട്ടികള്‍ക്ക് ലാപ്ടോപ്പ് അനുവദിക്കണമെന്നായിരുന്നു കുട്ടികളുടെ ആവശ്യങ്ങളില്‍ ഒന്ന്. ഇതാണ് 24 മണിക്കൂറിനുള്ളില്‍ മുഖ്യമന്ത്രി യാഥാര്‍ത്ഥ്യമാക്കിയത്.

മൂന്നാം തിയതി നാലുമണിയോടെയാണ് 20 ലാപ്ടോപ്പുകള്‍ മുഖ്യമന്ത്രിയുടെ നിര്‍ദേശ പ്രകാരം സ്‌കൂളിലെത്തിച്ചത്. കുട്ടികളുടെ മറ്റ് ആവശ്യങ്ങളും അനുഭാവപൂര്‍വ്വം പരിഗണിക്കുമെന്ന് മുഖ്യമന്ത്രി അവര്‍ക്ക് ഉറപ്പ് നല്‍കിയിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News