മുന്നില്‍പ്പെട്ടാല്‍ മരണം ഉറപ്പ്; ലോകത്തെ ഏറ്റവും അപകടകാരിയായ പക്ഷിയെ കാണേണ്ടെ

ലോകത്തിലെ ഏറ്റവും അപകടകാരിയായ പക്ഷി എന്ന് അറിയപ്പെടുന്നത് കസോവരിയാണ് ആറര അടി ഉയരവും അറുപത് കിലോ ഭാരവും ഉള്ള ഈ ഭീമാകാരന്‍ പക്ഷിയെ ആസ്‌റ്റ്രേലിയ,ന്യൂ ഗിനിയ എന്നി രാജ്യങ്ങളിലാണ് കാണുന്നത്.

ഈ പക്ഷിയുടെ കാല് വിരലുകള്‍ മൂര്‍ച്ചയേറിയ കത്തി കെട്ടി വെച്ചത്പോ ലെയാണ്.അതിദാരുണമായി കൊല്ലപ്പെടാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നുവെങ്കില് കസോവരി പക്ഷിയുടെ മുന്നില്‍ ചെന്ന് നില്‍ക്കുക എന്നാണു ഔട്ട്‌സൈഡര്‍ എന്ന മാസികയില്‍ ഒരു ലേഖകന്‍ അഭിപ്രായപ്പെട്ടത്.

പറക്കാന്‍ ചിറകുകള്‍ ഇല്ലാത്ത കസോവരിക്ക് അഞ്ച് അടി ഉയരത്തില്‍ ചാടി ശത്രുവിന്റെ നെഞ്ച് പിളര്‍ക്കാന്‍ കഴിയും.നിരവധി മനുഷ്യര്‍ കസോവരിയുടെ ആക്രമണം കൊണ്ട് മരിച്ചിട്ടുണ്ട്.പലതും അതിദാരുണം തന്നെയായിരുന്നു.

പെണ്‍ കസോവരിക്ക് ആണിനെക്കാള്‍ വലിപ്പം ഉണ്ടാവും.മേയ്-ജൂണ്‍ മാസങ്ങളിലാണ് ഇവ ഇണ ചേരുക.അഞ്ചു മുതല്‍ എട്ട് മുട്ടകള്‍ വരെ ഇടും.

പല നിറത്തിലുള്ള മുട്ടകളാണ് ഇവ ഇടുന്നത്.മുട്ടയിട്ടു കഴിഞ്ഞാല്‍ പെണ്‍ കസോവരിയുടെ ജോലി തീര്‍ന്നു. ആണ്‍ കസോവരി ആണ് മുട്ടയ്ക്ക് അടയിരുന്നു കുഞ്ഞുങ്ങളെ വിരിയിക്കുന്നത്.

വനമെഖലകള്‍ നശിപ്പിക്കപ്പെടുന്നത് കൊണ്ട് കസോരിയുടെ എണ്ണത്തില്‍ ഗണ്യമായ കുറവ് വന്നിട്ടുണ്ട്.ഈ പക്ഷിയുടെ മാംസത്തിന് നല്ല രുചിയാണത്രെ.മാംസത്തിന്
വേണ്ടിയും മനുഷ്യര്‍ഇവയെ കൊന്നോടുക്കുന്നുണ്ട്.

മിശ്രഭുക്ക് ആയ കസോവരിക്ക് മണിക്കൂറില്‍ അന്‍പതു കിലോമീറ്റര്‍ വേഗതയില്‍ ഓടാന്‍ കഴിയും.അറുപത് വര്‍ഷമാണ് ഇവയുടെ പരമാവധി ആയുസ്സ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here