ക്ഷുദ്ര വികാരമുണര്‍ത്തി വിടുന്നവര്‍ പ്രബോധനത്തിന്റെ ഏഴാം നൂറ്റാണ്ടിലെ കിരാതത്വം എന്ന പ്രയോഗം എന്തേ കാണാതെ പോയി; കെ റ്റി കുഞ്ഞിക്കണ്ണന്‍

കാള പെറെറന്ന് കേട്ടാല്‍ കയറെടുക്കുന്ന സര്‍വ സിപിഐഎം വിരുദ്ധ ഉന്മാദം പിടിപെട്ടവരുടെയും വിശിഷ്യാ ലീഗ് ജമായത്ത് പോപ്പുലര്‍ ഫ്രണ്ട് സുഹൃത്തുക്കള്‍ക്കായിട്ടാണ് ഇത് പോസ്റ്റ് ചെയ്യുന്നത് . ജമാത്തെ ഇസ്ലാമിയുടെ മുഖപ്രസിദ്ധീകരണമായ പ്രബോധനമസികയാണിത്. ഏഴാം നൂറ്റാണ്ടിലെ കിരാത സംസ്‌ക്കാരത്തിന്റെ തുടര്‍ച്ചയാണ് ഐഎസ് എന്നാണ് പ്രബോധനത്തിന്റെ കവര്‍ സ്റ്റോറി. സിപിഐഎം പ്രസ്താവനയിലെ
ഗെയ്ല്‍ വാതക ക്കുഴല്‍ സമരത്തിന്റെ മറവില്‍ അക്രമഴിച്ച് വിട്ടുന്ന തീവ്രവാദ സംഘങ്ങളെ ഉദ്ദേശിച്ചുള്ള ഏഴാം നൂറ്റാണ്ടിലെ പ്രാകൃത ബോധമെന്ന പ്രയോഗത്തെ വിവാദമാക്കി ക്ഷുദ്ര വികാരമുണര്‍ത്തി വിടുന്നവര്‍ പ്രബോധനത്തിന്റെ ഏഴാം നൂറ്റാണ്ടിലെ കിരാതത്വം എന്ന പ്രയോഗം എന്തേ കാണാതെ പോയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News