ഗ്രീന്‍ഫീല്‍ഡില്‍ റണ്ണൊഴുകുമെന്ന് വിദഗ്ധര്‍; ട്വന്റി -20 മത്സരത്തിനായി ടീമുകള്‍ ഇന്ന് തലസ്ഥാനത്ത്

തിരുവനന്തപുരം: തിരുവനന്തപുരത്തെ ആദ്യ അന്താരാഷ്ട്ര ട്വന്റി -20 മത്സരത്തില്‍ റണ്‌സൊഴുകുമെന്ന് ക്രിക്കറ്റ് വിദഗ്ധര്‍.

ബാറ്റിങിന് അനുകൂലമായ പിച്ചും ഔട്ട് ഫീല്‍ഡുമായതിനാല്‍ ആവശകരമായ മത്സമാകും കാണികള്‍ക്ക് സമ്മാനിക്കുക. ആക്രമണകാരികളായ ബാറ്റിങ് നിരയ്ക്ക് വെടിക്കെട്ട് പ്രകടനം കാഴ്ച വയ്ക്കാന്‍ സാധിക്കുമെന്നാണ് വിദഗ്ധര്‍ പറയുന്നത്.

മഴ വില്ലനാകില്ല എന്ന പ്രതീക്ഷയിലാണ് സംഘാടകര്‍. മത്സരത്തിന്റെ ആവേശം ഇരട്ടിയാക്കുന്നത് ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തിലെക്ക് ഒഴുകി എത്തുന്ന കാണികളാകും.

സ്റ്റേഡിയത്തിലെ 45,000 വരുന്ന സീറ്റുകളും നിറഞ്ഞുകവിയും എന്നതാണ് ടിക്കറ്റ് വില്‍പന സൂചിപ്പിക്കുന്നത്. മത്സരത്തിനായി ഇന്ത്യാ – ന്യൂസിലാന്റ് ടീമുകള്‍ ഇന്ന് രാത്രി 11 മണിയോടെ തിരുവനന്തപുരത്തെത്തും.

ഇവര്‍ക്ക് കോവളം താജ് ഹോട്ടലിലാണ് താമസമൊരുക്കിയിട്ടുള്ളത്. കനത്ത സുരക്ഷയാണ് തലസ്ഥാനത്ത് മത്സരത്തിന് മുന്നോടിയായി പൊലീസ് ഒരുക്കിയിട്ടുള്ളത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News