മനുസ്മൃതിയെ നിയമപരമായി നിരോധിക്കണം; പ്രകാശ് അംബേദ്കര്‍

മധുര: ജാതിവ്യവസ്ഥയെയും തൊട്ടുകൂടായ്മയെയും പ്രോഹത്സാഹിപ്പിക്കുന്ന മനുസ്മൃതിയെ നിയമപരമായി നിരോധിക്കണമെന്ന് ബാരിപ ബഹുജന്‍ മഹാസംഘ് പാര്‍ടി പ്രസിഡന്റും ഇന്ത്യന്‍ ഭരണഘടനാ ശില്‍പി ഡോ. ബി ആര്‍ അംബേദ്കറിന്റെ പൗത്രനുമായ പ്രകാശ് അംബേദ്കര്‍.

മനുസ്മൃതി സംസ്‌കാരം ഇന്ത്യക്ക് ആവശ്യമില്ല. ദളിത് ശോഷണ്‍ മുക്തി മഞ്ച് ദേശീയസമ്മേളനം ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം.ആര്‍എസ്എസും ബിജെപിയും അനുശാസിക്കുന്ന ദേശീയതയാണോ ഭരണഘടന അനുശാസിക്കുന്ന ദേശീയതയാണോ ഇന്ത്യക്കു വേണ്ടതെന്ന ചര്‍ച്ചജനങ്ങളിലെത്തിക്കാന്‍ സമയമായി.

സാമൂഹിക ഐക്യമില്ലാത്ത ഇന്ത്യക്കുവേണ്ടിയാണ് ആര്‍എസ്എസ് ശ്രമിക്കുന്നത്. ആര്‍എസ്എസും ബിജെപിയും ഉയര്‍ത്തുന്ന സാംസ്‌കാരികതയും ദേശീയതയും ഇന്ത്യയെ അടിമത്തത്തിലേക്ക് നയിക്കും.

ജാതിരഹിത സമൂഹത്തിനുവേണ്ടി പോരാട്ടം തുടങ്ങാന്‍ സമയമായി. ആറ് ദളിതര്‍ ഉള്‍പ്പെടെ 36 അബ്രാഹ്മണരെ ശാന്തിക്കാരായി നിയമിച്ച കേരളത്തിലെ എല്‍ഡിഎഫ് സര്‍ക്കാര്‍ നടപടി ധീരമാണ്.

ആര്‍എസ്എസിന്റെ ജാതിരാഷ്ട്രീയത്തിനെതിരായ ശക്തമായ വെല്ലുവിളിയാണ് കേരള സര്‍ക്കാര്‍ ഉയര്‍ത്തിയിരിക്കുന്നത്. ദേശീയതലത്തില്‍തന്നെ ഇടതുപക്ഷത്തിന് ആര്‍എസ്എസിനെ പ്രതിരോധിക്കാന്‍ കേരളസര്‍ക്കാര്‍ നടപടി സഹായിക്കും.

ഇന്ത്യന്‍ ജനത നരേന്ദ്രമോഡി സര്‍ക്കാരിനെ എതിര്‍ക്കുന്നു. സാധാരണക്കാരന്റെ താല്‍പ്പര്യം സംരക്ഷിക്കുന്നതില്‍ കേന്ദ്രസര്‍ക്കാര്‍ പരാജയപ്പെട്ടു.

നോട്ട് നിരോധനത്തിന്റെ പേരില്‍ പ്രഖ്യാപിച്ചതൊന്നും പ്രാവര്‍ത്തികമാക്കാര്‍ നരേന്ദ്രമോഡിക്ക് കഴിഞ്ഞില്ല. അമേരിക്കയിലുള്ള എടിഎം കാര്‍ഡ് കമ്ബനികളെ സഹായിക്കുന്നതിനുവേണ്ടിയാണ് മോഡി നോട്ട് നിരോധനം നടപ്പാക്കിയത്.

സാധാരണ ജനങ്ങള്‍ക്കുവേണ്ടി ഭരിക്കാന്‍ കോണ്‍ഗ്രസിനും ബിജെപിക്കും കഴിയില്ല. ആര്‍എസ്എസിനെയും ബിജെപിയെയും പ്രതിരോധിക്കാന്‍ തങ്ങള്‍ക്കാകില്ലെന്ന് കോണ്‍ഗ്രസ് തെളിയിച്ചു.

അവിടെയാണ് ഇടതുപക്ഷത്തിന്റെയും മാര്‍ക്‌സിസത്തിന്റെയും പ്രസക്തി. ഇവര്‍ക്കു ബദല്‍ രൂപീകരിക്കാന്‍ ഇടതുപക്ഷത്തിന് കഴിയുമെന്നും അദ്ദേഹം പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News