കണ്ണൂരില്‍ ബസ് അപകടം; 5 മരണം; നിരവധി പേര്‍ക്ക് പരിക്ക്

കണ്ണൂര്‍: പഞ്ചറായ ടയര്‍ മാറ്റാന്‍ നിറുത്തിയിട്ട സ്വകാര്യ ബസ്സില്‍ നിന്നു പുറത്തിറങ്ങിയ യാത്രക്കരെ മറ്റൊരു ബസ് ഇടിച്ചു. ഒരു സ്ത്രീയുള്‍പ്പെടെ അഞ്ചു പേര്‍ മരിച്ചു.

12 പേര്‍ക്ക് പരിക്കേറ്റു. പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട ഇവരില്‍ പലരുടെയും നില ഗുരുതരമാണ്. പാപ്പിനിശ്ശേരി റെയില്‍വേ ഗേറ്റിനു സമീപത്തെ കെ. മുസ്തഫ, പുതിയങ്ങാടി ജുമാ അത്ത് സ്‌കൂളിലെ അദ്ധ്യാപിക ഏഴോം മൂലയിലെ പി.പി. സുബൈദ, മകന്‍ മുഫീദ്, ചെറുകുന്ന് അമ്പലപ്പുറത്തെ ആര്‍ട്ടിസ്റ്റ് പട്ടേരി സുജിത്ത്, എന്നിവരാണ് മരിച്ചത്.

ഇന്നലെ രാത്രി ഏഴേകാലോടെ കനത്ത മഴയ്ക്കിടയില്‍ പഴയങ്ങാടി കെ.എസ്.ടി.പി റോഡില്‍ മണ്ടൂര്‍ മുസ്ലിം പള്ളിയ്ക്ക് സമീപമായിരുന്നു അപകടം. പഴയങ്ങാടി റൂട്ടിലോടുന്ന പൂമാല ബസ്സില്‍ നിന്നു ഇറങ്ങി കാത്തുനിന്നവരുടെ നേരെയാണ് അതേ ദിശയില്‍ അമിതവേഗത്തില്‍ പാഞ്ഞെത്തിയ വിഗ്‌നേശ്വര ബസ് ഇടിച്ചത്.

ഡ്രൈവറും മറ്റു ജീവനക്കാരും ഓടി രക്ഷപ്പെടുകയായിരുന്നു. അടുത്തിലയിലെ അനീഷ്, വി. മുരളി, രവീന്ദ്രന്‍, അംബിക, മണ്ടൂരിലെ ശശി, വയലപ്രയിലെ റീന, പഴയങ്ങാടിയിലെ അന്‍സില, അന്യസംസ്ഥാന തൊഴിലാളി സുഫീര്‍ തുടങ്ങിയവര്‍ക്കാണ് ഗുരുതരമായി പരിക്കേറ്റത്.

അഞ്ചു പേരുടെയും മൃതദേഹങ്ങള്‍ പരിയാരം മോര്‍ച്ചറിയിലേക്ക് മാറ്റി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here