ഗെയ്ല്‍; സര്‍വ്വകക്ഷിയോഗം നാളെ കോഴിക്കോട് ചേരും

കോഴിക്കോട് : ഗെയ്ല്‍ വാതക പൈപ്പ്ലൈന്‍ പദ്ധതിയുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ വിളിച്ചുചേര്‍ത്ത സര്‍വ്വകക്ഷിയോഗം നാളെ കോഴിക്കോട് ചേരും.

വ്യവസായ മന്ത്രി എ സി മൊയ്തീന്റെ അധ്യക്ഷതയില്‍ കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ വൈകീട്ട് 4 മണിക്കാണ് യോഗം. ക്ഷണം ലഭിച്ചാല്‍ യോഗത്തില്‍ പങ്കെടുക്കുമെന്ന നിലപാടിലാണ് സമരസമിതി.

ഗെയ്ല്‍ വാതക പൈപ്പ്ലൈന്‍ പദ്ധതിയുമായി ബന്ധപ്പെട്ട് ജനങ്ങള്‍ക്കുളള ആശങ്കകള്‍ പരിഹരിക്കുന്നതിനായാണ് കോഴിക്കോട് കളക്ടറേറ്റില്‍ നാളെ സര്‍വ്വകക്ഷിയോഗം ചേരുന്നത്. വ്യവസായ മന്ത്രി എ സി മൊയ്തീന്‍ പങ്കെടുക്കുന്ന യോഗത്തില്‍ എം പി മാര്‍ എം എല്‍ എ മാര്‍ പൈപ്പ്ലൈന്‍ കടന്നുപോകുന്ന തദ്ദേശ സ്ഥാപനങ്ങളിലെ പ്രസിഡന്റുമാര്‍ ജില്ലയിലെ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, ഗെയ്ല്‍ ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുക്കും.

കഴിഞ്ഞ ദിവസം സംഘര്‍ഷം നടന്ന മുക്കം എരഞ്ഞിമാവില്‍ ഗെയിലിന്റെ പ്രവര്‍ത്തനം പോലീസ് സംരക്ഷണയില്‍ പുരോഗമിക്കുകയാണ്. നഷ്ടപരിഹാരത്തുക വര്‍ധിപ്പിക്കാന്‍ തയ്യാറാണെന്നും നിര്‍മ്മാണ പ്രവൃത്തികള്‍ നിര്‍ത്തിവെക്കില്ലെന്നും ഗെയ്ല്‍ വ്യക്തമാക്കിയിട്ടുണ്ട.

എന്നാല്‍ ചര്‍ച്ചയ്ക്ക് വഴിയൊരുക്കാന്‍ താല്‍ക്കാലികമായി ജോലി നിര്‍ത്തിവെക്കണമെന്നാണ് സമരസമിതി ആവശ്യപ്പെടുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News