അടൂരില്‍ മദര്‍ തേരേസ പാലിയേറ്റീവ് കെയര്‍ സൊസൈറ്റിയുടെ സാന്ത്വന പരിചരണത്തിന് തുടക്കമായി

പത്തനംതിട്ട: അടൂര്‍ മദര്‍ തേരേസ പാലിയേറ്റീവ് കെയര്‍ സൊസൈറ്റിയുടെ സാന്ത്വന പരിചരണത്തിന് തുടക്കമായി. പാലിയേറ്റീവ് ഹോം കെയര്‍ ആബുലന്‍സ് സര്‍വീസ് ഉദ്ഘാടനവും വോളന്റിയേഴ്‌സ് സര്‍ട്ടിഫിക്കറ്റ് വിതരണവും ദേശാഭിമാനി ജനറല്‍ മാനേജരും സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗവുമായ കെജെ തോമസ് നിര്‍വഹിച്ചു.

അടൂര്‍ മുനിസിപ്പാലിറ്റി, ഏറത്ത്, പളളിക്കല്‍, കടമ്പനാട് പഞ്ചായത്തുകളിലെ കിടപ്പു രോഗികള്‍ക്ക് പരിചരണം നല്‍കാന്‍ തെരഞ്ഞെടുത്ത 160 വോളന്റിയേഴ്‌സിന് പരിശീലനം നല്‍കിയാണ് സാന്ത്വന പരിചരണത്തിന് നിയോഗിച്ചിട്ടുള്ളത്.

അടൂര്‍ ലാല്‍സ് റസിഡന്‍സി ആഡിറ്റോറിയത്തിലാണ് ചടങ്ങ് നടന്നത്. വോളന്റിയേഴ്‌സിനുള്ള സര്‍ട്ടിഫിക്കറ്റ് വിതരണം ചിറ്റയം ഗോപകുമാര്‍ എം എല്‍ എ നിര്‍വഹിച്ചു.

ആബുലന്‍സ് സൗകര്യം കൂടി ലഭ്യമായതോടെ സാന്ത്വന പരിചരണത്തിന് ഇനി നല്ല വേഗതയാകും. ചടങ്ങില്‍ സൊസൈറ്റി പ്രസിഡന്റ് അഡ്വ.എസ് മനോജ് അധ്യക്ഷനായി.

സി പി ഐ എം ജില്ലാ സെക്രട്ടറി കെ പി ഉദയഭാനു, സംസ്ഥാന കമ്മിറ്റി അംഗം ആര്‍.ഉണ്ണികൃഷ്ണപിള്ള ജില്ലാ സെക്രട്ടറിയേറ്റംഗം ടി.ഡി ബൈജു, എരീയ സെക്രട്ടറി പി.ബി ഹര്‍ഷകുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News