ഇന്ത്യ കോഫി ബോര്‍ഡ് തെരഞ്ഞെടുപ്പില്‍ കെ എന്‍ ലളിതക്ക് എതിരില്ല

ഇന്ത്യ കോഫി ബോര്‍ഡ് വര്‍ക്കേഴ്‌സ് സഹകരണ സംഘം തെരഞ്ഞെടുപ്പില്‍ സ്ഥാപാകാംഗം കെ എന്‍ ലളിത പരമേശ്വരന്‍ പിള്ള എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു.

വെള്ളിയാഴ്ച്ച പത്രിക സമര്‍പ്പണം പൂര്‍ത്തിയായപ്പോഴാണ് സഹകരണ ജനാധിപത്യ സംരക്ഷണ ജനാധിപത്യ സംരക്ഷണ മുന്നണി പാനലില്‍ മത്സരിക്കുന്ന കെ എന്‍ ലളിത എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടത്.

സംഘത്തിലെ അഴിമതിയിലും  ധൂര്‍ത്തിലും മുങ്ങിയ നിലവിലെ ഭരണ സമിതിക്കെതിരെ സിഐടിയു എഐടിയുസി യൂണിയനുകള്‍ സംയുക്തമായാണ് സഹകരണ ജനാധിപത്യ സംരക്ഷണ മുന്നണി രൂപീകരിച്ച് തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത്.

1957ല്‍ എകെജിയുടെ നേതൃത്വത്തില്‍ തൃശൂര്‍ മുതല്‍ തിരുവനന്തപുരം വരെയുള്ള തെക്കന്‍ ജില്ലകള്‍ക്കായി രൂപീകരിച്ച ഇന്ത്യന്‍ കോഫീഹൗസ് സംഘത്തിന്റെ സ്ഥാപക സെക്രട്ടറി എന്‍ എസ് പരമേശ്വരന്‍ പിളളയുടെ ഭാര്യയാണ് എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ട ലളിത.

ഇവരെ കൂടാതെ സിഐ ബാലകൃഷ്ണന്‍,ആര്‍ രമേശന്‍ പിള്ള, സുമേഷ് എസ് നായര്‍,എ സുരേഷ് കുമാര്‍,കെ എസ് ബിജു,എസ്‌കെ അശോക് കുമാര്‍.ആര്‍ വിനോദ് കുമാര്‍,ബി രാധാകൃഷ്ണന്‍ പിള്ള, എ വര്‍ഗ്ഗീസ്, എസ് സുനില്‍കുമാര്‍ എന്നിവരാണ് സഹകരണ ജനാധിപത്യ സംരക്ഷണ മുന്നണി പാനലില്‍ മത്സരിക്കുന്നത്.

19ന് ത്രിശ്ശൂര്‍ കാല്‍ഡിയന്‍ സിറിയന്‍ ഹയര്‍ സെക്കന്‍ഡറി സ്‌ക്കൂളില്‍ നടക്കുന്ന സംഘം തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ 43പേര്‍ പത്രിക നല്‍കിയിട്ടുണ്ട്. 11 അംഗ ഭരണ സമിതിയിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പില്‍ അഴിമതി അരോപണ വിധേയനായ നിലവിലെ സെക്രട്ടറിയുടെ സഹകരണവേദി പാനലിലെ നാലുപേര്‍ മത്സരരംഗത്തുണ്ട്. കൂടാതെ കോണ്‍ഗ്രസിന്റെ പാനലും മത്സരിക്കുന്നുണ്ട്.

എകെജിയുടെ കാലം മുതല്‍ ജനങ്ങള്‍ക്കിടയില്‍ സ്തുത്യര്‍ഹമായ സേവനം നടത്തി വന്നിരുന്ന ഇന്ത്യന്‍ കോഫി ഹൗസുകളെ അഴിമതിയുടെയും ക്രമക്കേടുകളുടെയും കേന്ദ്രമാക്കിമാറ്റിയത് സഹകരണ വേദിയുടെ നേതൃത്വത്തിലുള്ള കഴിഞ്ഞ ഒരു പതിറ്റാണ്ടിലേറെയുള്ള ഭരണത്തിന് കീഴിലാണ്.

ഭരണ സമിതിയുടെ അഴിമതി കൂടാതെ.തൊഴിലാളികളോടും ജീവനക്കാരോടും വഞ്ചനാപരമായ നടപടി ഭരണ സമിതി സ്വീകരിച്ചതോടെ പലരും കടക്കെണിയില്‍ അമരുകയും ചെയ്തു. അഴിമതിയുടെ പേരില്‍ മിക്കവാറും മുന്‍ ഭരണ സമിതിക്കെതിരെ ഗൗരവകരമായ കേസ് അന്വേഷണങ്ങളും നിലവിലുണ്ട്.

കോഫീഹൗസുകളെ ജനങ്ങളില്‍ നിന്നും അകറ്റി സ്വന്തം പോക്കറ്റ് നിറക്കുന്ന അവസ്ഥ ഇല്ലാതാക്കാനാണ് സഹകരണ ജനാധിപത്യ സംരക്ഷണ മുന്നണി നേതൃത്വത്തില്‍ മുഴുവന്‍ തൊഴിലാളി -ജീവനക്കാരുടെയും പ്രതിനിധികളുടെ പാനല്‍ രൂപീകരിച്ച് തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത്. 19ന് രാവിലെ 7മുതല്‍ 12 വരെയാണ് തെരഞ്ഞെടുപ്പ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News