തിരുവന്തപുരം: ചെന്നിത്തലയുടെ വിശ്വസ്ഥനും കോണ്‍ഗ്രസ്സിന്റെ പോഷക സംഘടനയായ ജവഹര്‍ ബാലജനവേദിയുടെ സംസ്ഥാന ചെയര്‍മാനുമായ GV ഹരി ആര്‍എസ്എസ് വേദിയില്‍. ബാലഗോകുലം സംഘടിപ്പിച്ച പരിപാടിയിലാണ് ഹരി പങ്കെടുത്തത്.
പകല്‍ കോണ്‍ഗ്രസും രാത്രി ആല്‍ എസ് എസുകാരുമായ നിരവധി കോണ്‍ഗ്രസ നേതാക്കളുണ്ട് എന്ന ആരോപണം ഉയരുന്നതിനിടെയാണ് ചെന്നിത്തലയുടെ വലം കൈയ്യായ ജിവി ഹരിയുടെ RSS ബന്ധം പുറത്തായിരിക്കുന്നത്.
RSS ന്റെ പോഷക സംഘടനയായ ബാലഗോകുലം വട്ടിയൂര്‍ക്കാവ് യൂണിറ്റ് സംഘടിപ്പിച്ച പരിപാടിയിലാണ് GV ഹരി പങ്കെടുത്തത്. നേരത്തെ കെ പി സി സിയില്‍ ക്ഷണിതാവും ഇപ്പോള്‍ ജവഹര്‍ ബാലജനവേദിയുടെ സംസ്ഥാന ചെയര്‍മാനും കോണ്‍ഗ്രസിന്റെ മീഡിയ വിംഗിലെ മെമ്പറുമാണ് GV ഹരി .
രമേശ് ചെന്നിത്തലയുടെ വിശ്വസ്ഥനായ GV ഹരി സ്ഥിരമായി RSS നടത്തുന്ന പരിപാടികളില്‍ പങ്കെടുക്കുന്നു എന്ന് കോണ്‍ഗ്രസ് നേതാക്കളുടെ ഇടയില്‍ തന്നെ ചര്‍ച്ചയാണ്.നേരത്തെ കെ പി സി സിയില്‍ ക്ഷണിതാവായിരുന്ന ഹരി പുതിയ KPCC മെമ്പര്‍മാരുടെ ആദ്യ പട്ടികയില്‍ കാസര്‍കോഡ് കാഞ്ഞങ്ങാട് ബ്ലോക്കില്‍ നിന്ന് ഇടം നേടിയിരുന്നു.
എന്നാല്‍ അവസാന നിമിഷം ജില്ലക്ക് പുറത്തുള്ളവര്‍ വേണ്ട എന്ന കാരണം പറഞ്ഞ് GV ഹരിയെ ഒഴിവാക്കുകയായിരുന്നു.
രാജ്യത്തൊട്ടാകെ പടര്‍ന്നുപിടിക്കുന്ന വര്‍ഗീയതയെ ചെറുക്കാന്‍ പോരാടണമെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ വീമ്പിളക്കുമ്പോള്‍ ചെന്നിത്തലയുടെ വിശ്വസ്ഥനായ ഹരിയുടെ വര്‍ഗിയ സംഘടനയുമായുള്ള ബന്ധം വരും ദിവസങ്ങളില്‍ കോണ്‍ഗ്രസില്‍ ചര്‍ച്ചയാകുമെന്നുറപ്പാണ്.
എന്നാല്‍ ബാലഗോകുലം സംഘടിപ്പിച്ച പരിപാടിയില്‍ ജനാധിപത്യവും മതേതരത്വവും എന്ന വിഷയത്തില്‍ ക്‌ളാസെടുക്കാന്‍ വിളിച്ചതിന്റെ അടിസ്ഥാനത്തിലാണ് പങ്കെടുത്തതെന്നാണ് GV ഹരിയുടെ വിശദീകരണം.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here