ഹേമമാലിനിയെ റെയില്‍വെ സ്റ്റേഷനില്‍ കാള ആക്രമിച്ച സംഭവം; സ്റ്റേഷന്‍ മാസ്റ്റര്‍ക്ക് സസ്പെന്‍ഷന്‍

മഥുര: യു പിയിലെ മഥുരയിലെ റെയില്‍വേ സ്റ്റേഷനിലാണ് സംഭവം നടന്നത്. റെയില്‍വേ സ്റ്റേഷന്‍ സന്ദര്‍ശനത്തിനെത്തിയ എംപി കൂടിയായ ഹേമമാലിനിയെ കാണ ആക്രമിക്കുകയായിരുന്നു. പൊലീസിന്റെ ഭാഗത്ത് നിന്നുണ്ടായ കൃത്യമായ ഇടപെടലാണ് വലിയ അപകടം ഒഴിവാക്കിയത്.

അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തു

അധികൃതരുടെ ഭാഗത്ത് വീഴ്ചയുണ്ടായതായി ഹേമമാലിനി തന്നെ ആരോപിച്ചിരുന്നു. ഇതിനെ തുടര്‍ന്നാണ് സ്റ്റേഷന്‍മാസ്റ്റര്‍ക്കെതിരെ നടപടി സ്വീകരിച്ചത്. മഥുര ജംഗ്ഷന്‍ റെയില്‍വേ സ്റ്റേഷന്‍ മാനേജര്‍ കെ.എല്‍. മീനയെ അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here