മോഹന്‍ലാലിനേയും വിശാലിനേയും വെല്ലുവിളിച്ച് തമിഴ് റോക്കേഴ്‌സ്; വില്ലന്‍ ഇന്റര്‍നെറ്റില്‍; കര്‍ശന നടപടിയുണ്ടാകുമെന്ന് പൊലീസ്

കൊച്ചി: മോഹന്‍ലാല്‍ നായകനായ ഏറ്റവും പുതിയ ചിത്രം വില്ലന്‍ ഇന്റര്‍നെറ്റില്‍. തമിഴ് റോക്കേഴ്‌സ് എന്ന സൈറ്റിലാണ് ചിത്രം പ്രചരിക്കുന്നത്. തമിഴ് നടനും താരസംഘടനയുടെ നേതാവുമായ വിശാലിനോടുള്ള വെല്ലുവിളിയായാണ് ചിത്രത്തിന്റെ പതിപ്പ് ഇന്റര്‍നെറ്റിലിട്ടതെന്നാണ് സൂചന.

തമിഴ് റോക്കേഴ്‌സ്

ഫ്രാന്‍സില്‍ നിന്നാണ് ചിത്രം അപ്‌ലോഡ് ചെയ്തതെന്നാണ് പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയത്. ഇതിനു മുമ്പും പല പുതിയ ചിത്രങ്ങളും ഇത്തരത്തില്‍ പ്രചരിപ്പിച്ചത് തമിഴ് റോക്കേഴ്‌സിന്റെ സൈറ്റിലായിരുന്നു.

കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് പൊലീസ് വൃത്തങ്ങള്‍ അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News