ചക് ദേ ഇന്ത്യ; ഹോക്കിയില്‍ ഇന്ത്യന്‍ പെണ്‍പുലികള്‍ ചരിത്രം കുറിച്ചു; ചൈനയെ തകര്‍ത്ത് ഏഷ്യാകപ്പില്‍ മുത്തമിട്ടു

ദില്ലി: ഹോക്കി ഏഷ്യ കപ്പ് ഫൈനലില്‍ ചൈനയെ തകര്‍ത്ത് തരിപ്പണമാക്കി ഇന്ത്യന്‍ പെണ്‍പട കിരീടം സ്വന്തമാക്കി. പെനാല്‍റ്റി ഷൂട്ടൗട്ടില്‍ നാലിനെതിരെ അഞ്ചു ഗോളുകള്‍ക്ക് ചൈനയെ തകര്‍ത്തത്.

നേരത്തെ പുരുഷ ടീമും ഏഷ്യാകപ്പില്‍ കിരീടം സ്വന്തമാക്കിയിരുന്നു. ഇതോടെ ഒരേ വര്‍ഷം രണ്ട് കിരീടങ്ങളും നേടുന്ന രണ്ടാമത്തെ രാജ്യമെന്ന ഖ്യാതിയും ഇന്ത്യ നേടി. 1994ല്‍ ദക്ഷിണ കൊറിയയാണ് ഇത്തരമൊരു അപൂര്‍വ നേട്ടം സ്വന്തമാക്കിയത്.

ഒരു മത്സരം പോലും പരാജയപ്പെട്ടില്ല

ടൂര്‍ണമെന്റില്‍ മികച്ച കളി കാഴ്ച വച്ച ഇന്ത്യന്‍ വനിതാ ടീം ഒരു മത്സരം പോലും തോല്‍ക്കാതെയാണ് ഫൈനലില്‍ എത്തിയത്. ഗിഫു സ്റ്റേഡിയത്തില്‍ നടന്ന കലാശക്കളിയില്‍ 25ാം മിനിറ്റില്‍ ഇന്ത്യ ആദ്യ ഗോള്‍ നേടി.

രണ്ടാം പകുതിയില്‍ ചൈന ഗോള്‍ മടക്കിയതോടെ പോരാട്ടം ആവേശഭരിതമായി. 47ാ മിനിറ്റിലായിരുന്നു ചൈനയുടെ ഗോള്‍. നിശ്ചിത സമയം കഴിഞ്ഞപ്പോള്‍ സമനിലയിലായി മത്സരം. തുടര്‍ന്ന് ഷൂട്ടൗട്ടിലേക്ക് മത്സരം നീണ്ടു.

എന്നാല്‍, രണ്ടു തവണ കിരീടം നേടിയ ചൈനയെ നിഷ്പ്രഭമാക്കി ഇന്ത്യയുടെ നീലപ്പട വിജയം കണ്ടു. 2009ലെ ഫൈനലിലെ പരാജയത്തിന് മധുരപ്രതികാരം കൂടിയായി ഇന്ത്യയുടെ വിജയം. 13 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഇന്ത്യന്‍ വനിതാ ഹോക്കി ടീം ഏഷ്യ കപ്പ് സ്വന്തമാക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News