ടി ട്വന്‍റി ക്രിക്കറ്റിന്‍റെ ലഹരിയില്‍ തലസ്ഥാനം; കനത്ത സുരക്ഷയും കര്‍ശന നിയന്ത്രണങ്ങളും തയ്യാറാക്കി പൊലീസ്

തിരുവനന്തപുരം: ട്വന്‍റി-20 ക്രിക്കറ്റ് മത്സരം നടക്കുന്ന ഗ്രീൻ ഫീൾഡ് സ്റ്റേഡിയത്തിൽ കാണികൾക്ക് കർശന നിർദ്ദേശവുമായി പൊലീസ്. പ്രവേശന ടിക്കറ്റ് ഇല്ലാത്ത ആരും സ്റ്റേഡിയത്തിലേക്ക് എെത്തണ്ടന്ന് പൊലീസ്.

വാഹനപാർക്കിങിന് പ്രത്യേക സൗകര്യമൊരുക്കും. നാളെ ദേശിയപാതയിൽ ഗതാഗതനിയന്ത്രണവുമുണ്ടാകുമെന്നും പൊലീസ് അറിയിച്ചു.

തിരുവനന്തപുരം ഗ്രിൻഫീൾഡ് അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ നാളെ നടക്കുന്ന ട്വന്‍റി-20 ക്രിക്കറ്റ് മത്സരം കാണാനെത്തുന്ന ആരാധകർക്ക് വലിയ നിയന്ത്രണമാണ് പൊലീസ് ഒരുക്കിയിരിക്കുന്നത്.

പ്രവേശന പാസ് ഇല്ലാത്ത ആരും സ്റ്റേഡിയത്തിലേക്ക് എത്തരുതെന്നും ഇങ്ങനെ എത്തുന്നവരെ ഒരു കാരണവശാലും ഉള്ളിലേക്ക് കടത്തി വിടില്ലെന്നുമാണ് പൊലീസിന്‍റെ തീരുമാനം.കൂടാതെ പ്ളാസ്റ്റിക് കുപ്പികൾ , വടി, കൊടിതോരണങ്ങൾ, പടക്കങ്ങൾ, ബീഡി,സിഗരറ്റ് ,തീപ്പട്ടി ഒന്നും തന്നെ സ്റ്റേഡിയത്തിലേക്ക് കൊണ്ട് പോകാൻ അനുവധിക്കില്ല.

മൊെെബൽ ഫോണ്‍ മാത്രമേ അകത്തേക്ക് പ്രവേശിപ്പിക്കു. മധ്യപിച്ചോ മറ്റ് ലഹരിവസ്തുക്കളോ ഉപയോഗിച്ചെത്തുന്നവരെയെു പൊലിസ് കടത്തിവിടില്ല. മാത്രമല്ല ഭക്ഷണസാധനങ്ങളോ വെള്ളമോ പുറത്ത് നിന്ന് കൊണ്ട് വരാൻ അനുവദിക്കില്ല.

പ്രധാനകവാടത്തിലൊരുക്കിയിരിക്കുന്ന പ്രത്യേക പരിശോധനക്ക് ശേഷമെ ആരാധകർക്ക് പ്രവേശനമനുവധിക്കു. ഇതിന് വേണ്ടി മാത്രം150 പൊലിസുകാരെയാണ് നിയോഗിച്ചിരിക്കുന്നത്.

ദേശീയ പാതയിൽ നിന്ന് കാർപാസ് ഉള്ള വാഹനങ്ങൾ മാത്രമേ സ്റ്റേഡിയത്തിലേക്ക് കടത്തിവിടു.കളികാണാൻ എത്തുന്നവർ കാര്യവട്ടം യൂണിവേ‍ഴ്സിറ്റി ക്യാംമ്പസ് LNCP മൈതാനം,കാര്യവട്ടം സർക്കാർകോളേജ്,കാര്യവട്ടം ബി എഡ് സെന്‍റർ എന്നിവിടങ്ങളിൽ വാഹനങ്ങൾ പാർക്ക് ചെയ്യെണം.

ഇരുചക്രവാഹനങ്ങൾക്ക് വേണ്ടി സ്റ്റേഡിയത്തിന്‍റെ പടിഞ്ഞാറെ റോഡിൽ മൂന്ന് ഗ്രൗണ്ടുകൾ തയ്യാറാക്കിയിട്ടുണ്ട്. കൂടാതെ അന്നേദിവസം ശ്രീകാര്യം മുതലുള്ള ദേശീയ പാതയിൽ കനത്ത ഗതാഗത നിയന്ത്രണവും പൊലീസ് ഏർപ്പെടുത്തിയിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News