തമി‍ഴ്നാട് മുഖ്യമന്ത്രിക്കെതിരെ കാര്‍ട്ടൂണ്‍; കടുത്ത നടപടിയുമായി പൊലീസ്; കാര്‍ട്ടൂണിസ്റ്റ് അറസ്റ്റില്‍; പ്രതിഷേധം ശക്തമാകുന്നു

ചെന്നൈ: രാജ്യം ഞെട്ടിയ കാഴ്ചയായിരുന്നു കഴിഞ്ഞ ദിവസം തിരുനെല്‍വേലി കളക്ട്രേറ്റില്‍ അരങ്ങേറിയത്. ഒരു കുടുംബം ഒന്നടങ്കം തീകൊളുത്തി ആത്മഹത്യ ചെയ്ത സംഭവത്തിന്റെ അലയൊലികള്‍ ഇനിയും കെട്ടടങ്ങിയിട്ടില്ല. വിഷയം പരാമര്‍ശിച്ചായിരുന്ന കാര്‍ട്ടൂണിസ്റ്റ് ബാല കാര്‍ട്ടൂണ്‍ വരച്ചത്.

തമിഴ്‌നാട് മുഖ്യമന്ത്രി എടപ്പാടി പളനിസാമിക്കെതിരായിരുന്നു കാര്‍ട്ടൂണ്‍. ഇതോടെ ഭരണകൂടം കാര്‍ട്ടൂണിസ്റ്റ് ബാലയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. എടപ്പാടി പളനിസാമി, തിരുനെല്‍വേലി കളക്ടര്‍, നെല്ലായ് പൊലീസ് കമ്മീഷണര്‍ എന്നിവരെയാണ് കാര്‍ട്ടൂണില്‍ പരാമര്‍ശിച്ചിരിക്കുന്നത്.

ലൈന്‍സ് മീഡിയയ്ക്ക് വേണ്ടിയാണ് ബാല കാര്‍ട്ടൂണ്‍ വരച്ചത്. ഒക്ടോബര്‍ 24ന് വരച്ച കാര്‍ട്ടൂണിന് മികച്ച പ്രതികരണം ലഭിച്ചിരുന്നു. സാമൂഹ്യമാധ്യമങ്ങളില്‍ കാര്‍ട്ടൂണ്‍ വൈറലാവുകയും ചെയ്തു.

ബാലയെ അറസ്റ്റ് ചെയ്ത സര്‍ക്കാര്‍ നടപടിക്കെതിരെ വ്യാപകമായി പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News