റിയാദിനെ ലക്ഷ്യമാക്കി ഹൂതികളുടെ മിസൈല്‍ ആക്രമണം

മനാമ: റിയാദ് കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനതാവളം ലക്ഷ്യമാക്കി യെമനിലെ ഹൂതികള്‍ തൊടുത്തുവിട്ട ബാലിസ്റ്റിക് മിസൈല്‍ ആക്രമണം സൗദി വ്യോമ പ്രതിരോധ സേന പരാജയപ്പെടുത്തി.

കഴിഞ്ഞ ദിവസം വൈകീട്ടാണ് യെമന്‍ അതിര്‍ത്തിക്കുള്ളില്‍നിന്ന് മിസൈല്‍ ആക്രമണം ഉണ്ടായത്. യെമനന്‍ നിര്‍മിത ബുര്‍ഖാന്‍ 2 എന്ന മിസൈലാണ് ആക്രമണത്തിന് ഉപയോഗിച്ചത്. നാശഷ്ടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

മിസൈല്‍ ആക്രമണം നിര്‍വീര്യമാക്കുതിന്റെ വീഡിയോ ക്ലിപ്പിംഗ് സൈന്യം പുറത്തു വിട്ടു. ജനജീവിതം സാധാരണ ഗതിയില്‍ തുടരുതായും റിയാദ് കിംഗ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ എയര്‍പോര്‍ട്ടിലെ സര്‍വീസുകള്‍ക്ക് ഒരു തടസ്സവും നേരിട്ടിട്ടില്ലെും സുരക്ഷാ വൃത്തങ്ങള്‍ വെളിപ്പെടുത്തി.

ഹൂതികള്‍ സൗദിയെ ലക്ഷ്യമാക്കി വിക്ഷേപിച്ച ബാലിസ്റ്റിക് മിസൈല്‍ ഒക്ടോബര്‍ 30 ന് നിലംപതിച്ചിരുന്നു.

ഇതിന് മുമ്പ് ഒക്ടോബര്‍ മധ്യത്തിലും ഹൂതി മിലീഷ്യകള്‍ സൗദിയെ ലക്ഷ്യം വെച്ച് ബാലിസ്റ്റിക് മിസൈല്‍ തൊടുത്തുവെങ്കിലും വടക്കന്‍ സന്‍ആയിലെ ദഹബാനില്‍ ഇതും പതിച്ചിരുന്നു. സൗദി നഗരങ്ങളും ഗ്രാമങ്ങളും ലക്ഷ്യമിട്ട് ഹൂതികള്‍ മുന്‍പും നടത്തിയ മിസൈല്‍ ആക്രമണങ്ങള്‍ സൗദി സൈന്യം പരാജയപ്പെടുത്തിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News