കെജ്രിവാളിന് മാത്രമല്ല; ആം ആദ്മി ഓഫീസിനും രക്ഷയില്ല; പാര്‍ട്ടി ഓഫീസില്‍ മോഷണം

ദില്ലി:  ആം ആദ്മി പാര്‍ട്ടിയുടെ ആസ്ഥാനത്ത് മോഷണം. വെള്ളിയാഴ്ച രാത്രിയിലാണ് മോഷണം നടന്നത്. തെരഞ്ഞെടുപ്പ് പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട സാമഗ്രികള്‍ മോഷണം പോയിട്ടുണ്ട്.

കള്ളനെ പൊലീസ് ശനിയാഴ്ച പിടികൂടി. മുഹമ്മദ് ഖാസിം എന്ന അമ്പതിയെട്ടുകാരനെയാണ് പൊലീസ് അറസ്റ്റു ചെയ്തത്.

ശനിയാഴ്ച ആം ആദ്മി പാര്‍ട്ടി നേതാവ് വികാസ് യോഗി നല്‍കിയ പരാതിയിലാണ് പൊലീസ് മുഹമ്മദ് ഖാസിമിനെ അറസ്റ്റു ചെയ്തത്. പരാതിക്കൊപ്പം പ്രതി മോഷ്ടിക്കുന്ന സി.സി.ടി.വി ദൃശ്യങ്ങളും വികാസ് യോഗി പൊലീസിന് കൈമാറിയിരുന്നു.

ഇത് പ്രതിയെ വേഗത്തില്‍ പിടികൂടാന്‍ സഹായകമായി. മുഹമ്മദ് ഖാസിയില്‍ നിന്നും മോഷണ സാധനങ്ങള്‍ വാങ്ങിയതിന് സുര്‍തന്‍ എന്ന പഴയസാധന വ്യാപാരിയേയും അറസ്റ്റു ചെയ്തിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel